Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ലെസ്റ്ററില്‍ 13 ഇന്ത്യന്‍ ഫാക്റ്ററി തൊഴിലാളികള്‍ അറസ്റ്റില്‍
Reporter

ലണ്ടന്‍: യുകെയില്‍ പതിമൂന്ന് ഇന്ത്യന്‍ ഫാക്റ്ററി തൊഴിലാളികള്‍ അറസ്റ്റിലായി. ലെസ്റ്ററിലെ ഒരു ഫാക്റ്ററിയില്‍ പോലീസും ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സമെന്റ് ഉദ്യോഗസ്ഥരും ചേര്‍ന്നു നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് അറസ്റ്റ്. അനധികൃതമായി കുടിയേറ്റം നടത്തിയെന്നാണ് കേസ്.

ഇവരില്‍ രണ്ടു പേരെ പിന്നീട് മോചിപ്പിച്ചു. പതിവായി പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന ഉപാധിയിലാണ് ജാമ്യം. ബാക്കി പതിനൊന്നു പേരെയും റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

അറസ്റ്റിലായവരില്‍നിന്ന് പണവും പിടിച്ചെടുത്തു. ഇത് ജോലി ചെയ്തതിനു കിട്ടിയ ശമ്പളമാണെന്നാണ് കരുതുന്നത്. അനധികൃതമായി ജോലി ചെയ്ത് സമ്പാദിക്കുന്ന പണം പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ അടുത്തിടെ പോലീസിന് പ്രത്യേക അധികാരം നല്‍കിയിരുന്നു.

 
Other News in this category

 
 




 
Close Window