Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=109.0156 INR
ukmalayalampathram.com
Sat 21st Mar 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ടയര്‍ 1 ഇന്‍വെസ്റ്റര്‍ വിസ മുതലാക്കുന്നത് ചൈനക്കാര്‍
Reporter

ലണ്ടന്‍: അതി സമ്പന്നരെയും വ്യവസായികളെയും രാജ്യത്തേക്ക് കൂടുതലായി ആകര്‍ഷിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ടയര്‍ 1 ഇന്‍വെസ്റ്റര്‍ വിസയുടെ ആനൂകൂല്യം ഏറ്റവും കൂടുതല്‍ മുതലാക്കുന്നത് ചൈനക്കാര്‍. കഴിഞ്ഞ വര്‍ഷം ഇത്തരം വിസ ആകെ അനുവദിക്കപ്പെട്ടതില്‍ 43 ശതമാനവും സ്വന്തമാക്കിയത് ചൈനക്കാരായിരുന്നു എന്ന് കണക്കുകളില്‍ വ്യക്തമാകുന്നു.

യുകെയിലെ ടയര്‍ 1 ഇന്‍വെസ്റ്റര്‍ വിസ സമ്പന്നരായ വിദേശികള്‍ക്കാണ് ഗുണകരമാകുക. ഇരുപതു ലക്ഷം പൗണ്ടില്‍ കുറയാത്ത നിക്ഷേപം നടത്താന്‍ ശേഷിയുള്ളവരാകണമെന്നതാണ് ഈ വിസയ്ക്ക് അപേക്ഷിക്കാനുള്ള പ്രധാന നിബന്ധന.

പത്തു ലക്ഷം എന്ന പരിധി കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഹോം ഓഫീസ് ഇരുപതു ലക്ഷമായി ഉയര്‍ത്തിയത്. ഈ വര്‍ഷം ഏപ്രിലില്‍ പ്രാബല്യത്തിലായ ഭേദഗതികള്‍ പ്രകാരം മറ്റു ചില മാറ്റങ്ങളും വന്നു.

2008ലാണ് ഇത്തരമൊരു ദീര്‍ഘകാല വിസ സമ്പ്രദായം ബ്രിട്ടന്‍ ഏര്‍പ്പെടുത്തുന്നത്. സമ്പന്നര്‍ക്ക് അനിശ്ചിതകാലത്തേക്ക് യുകെയില്‍ തുടരാന്‍ അവസരം നല്‍കുന്നതാണിത്.

 
Other News in this category

 
 




 
Close Window