Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അമേരിക്കയില്‍ പഠനം കഴിഞ്ഞാല്‍ ആറു വര്‍ഷം കൂടി തങ്ങാന്‍ അനുമതി നല്‍കും
Reporter

വാഷിങ്ടണ്‍: അമേരിക്കയില്‍ പഠനം കഴിഞ്ഞവര്‍ക്ക് ആറുവര്‍ഷംകൂടി അവിടെ താമസിച്ച് ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നത് പരിഗണനയില്‍. വന്‍കിട കമ്പനികള്‍ സ്വദേശി തൊഴിലാളികളെ പിരിച്ചുവിട്ട് ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളില്‍നിന്ന് എച്ച്1ബി വിസയിലത്തെിയവരെ നിയമിക്കുന്നതിനെച്ചൊല്ലി അമേരിക്കയില്‍ വിവാദം പുകയുന്നതിനിടെയാണ് പുതിയ ഇളവുകൂടി പരിഗണിക്കുന്നത്.

സെനറ്റ് ജുഡീഷ്യറി സമിതിക്കു മുമ്പാകെ സമര്‍പ്പിച്ച പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം ഓപ്ഷനല്‍ ട്രെയ്‌നിങ് പ്രോഗ്രാം പ്രകാരം ആകെ ആറുവര്‍ഷം തങ്ങാം യു.ജി ഡിഗ്രിക്കു ശേഷം മൂന്നുവര്‍ഷവും പിന്നീടുള്ള ഡിഗ്രിക്കുശേഷം മൂന്നുവര്‍ഷവും.

നിലവില്‍ യു.എസിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് ഡിഗ്രിയോ പി.ജിയോ പൂര്‍ത്തിയാക്കിയ വിദേശ വിദ്യാര്‍ഥികള്‍ക്ക് 12 മുതല്‍ 29 മാസം വരെയാണ് നില്‍ക്കാനുള്ള സമയം ലഭിക്കുക. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ പലരും ഇന്‍േറണ്‍ഷിപ്പിനായോ താല്‍ക്കാലിക ജോലിക്കായോ ശ്രമിക്കും. ജോലി ലഭിച്ചവര്‍ക്ക് കമ്പനികള്‍ എച്ച്1ബി വിസ അനുവദിക്കും.

എന്നാല്‍ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ വിസ കിട്ടാതെ പഠനത്തിനുശേഷം അമേരിക്കയില്‍നിന്ന് മടങ്ങുന്നത് വര്‍ധിച്ചുവരുകയാണിപ്പോള്‍. പുതിയ നിയമം നടപ്പാക്കുന്നതോടെ വിദേശ വിദ്യാര്‍ഥികളെ അമേരിക്കയില്‍ മികച്ച അവസരങ്ങളാണ് കാത്തിരിക്കുന്നത്. ഇതോടൊപ്പം, വിദേശ തൊഴിലാളികള്‍ തങ്ങളുടെ അവസരം നഷ്ടപ്പെടുത്തുന്നുവെന്ന അമേരിക്കന്‍ പൗരന്മാരുടെ പ്രതിഷേധവും ഇതോടെ വര്‍ധിക്കാനിടയാക്കും.

 
Other News in this category

 
 




 
Close Window