Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടനില്‍നിന്ന് കുടിയേറ്റക്കാര്‍ നാട്ടിലേക്കയച്ചത് 17.1 ബില്യന്‍ ഡോളര്‍
Reporter

ബര്‍ലിന്‍: വിവിധ രാജ്യങ്ങളില്‍നില്‍് ബ്രിട്ടനിലെത്തി ജോലി ചെയ്യുന്നവര്‍ കഴിഞ്ഞ വര്‍ഷം അവരവരുടെ നാടുകളിലേക്ക് അയച്ചത് 17.1 ബില്യന്‍ ഡോളര്‍. ഇക്കാര്യത്തില്‍ യൂറോപ്പില്‍ രണ്ടാം സ്ഥാനമുണ്ട് ബ്രിട്ടന്. റഷ്യയില്‍ ജോലി ചെയ്യുന്ന പ്രവാസികളാണ് ഏറ്റവും കൂടുതല്‍ തുക നാട്ടിലേക്ക് അയച്ചിരിക്കുന്നത്, 20.6 ബില്യന്‍ ഡോളര്‍.

ജര്‍മനി മൂന്നാം സ്ഥാനത്തുണ്ട്, 14 ബില്യന്‍ ഡോളര്‍. ഫ്രാന്‍സും (10.5 ബില്യന്‍ ഡോളര്‍) ഇറ്റലിയും (10.4 ബില്യന്‍ ഡോളര്‍) നാലും അഞ്ചും സ്ഥാനങ്ങളില്‍.

പണത്തിന്റെ രൂപത്തില്‍ അയയ്ക്കുന്ന തുക മാത്രമല്ല, അടിസ്ഥാന വസ്തുക്കള്‍, മരുന്ന്, വസ്ത്രങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍, വിദ്യാഭ്യാസ ചെലവുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്ന തുകയാണ് കണക്കാക്കിയിരിക്കുന്നത്.

ഇവരുടെ കുടുംബങ്ങളുടെ വരുമാനത്തില്‍ ശരാശരി അമ്പതു ശതമാനവും ഇങ്ങനെ അയച്ചു കൊടുക്കുന്ന പണമായിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിത്യച്ചെലവുകള്‍ കൂടാതെ അല്‍പ്പം മിച്ചം പിടിക്കാനും നിക്ഷേപങ്ങള്‍ നടത്താനും ചിലര്‍ക്കെങ്കിലും സാധിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window