Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റ നിയന്ത്രണം: ബ്രിട്ടന്‍ തടയേണ്ടത് ആരെ?
Reporter

ലണ്ടന്‍: കുടിയേറ്റ നിയന്ത്രണമെന്നു കേള്‍ക്കുമ്പോള്‍ ഏഷ്യക്കാരെയും ആഫ്രിക്കക്കാരെയും രാജ്യത്തു പ്രവേശിക്കുന്നതില്‍നിന്നു തടയുക എന്നതാണ് ബ്രിട്ടീഷുകാര്‍ വിചാരിക്കുന്നത്. എന്നാല്‍, ഇന്നു ബ്രിട്ടനിലുള്ള വംശീയ ന്യൂനപക്ഷങ്ങളില്‍ ഏറ്റവും വലിയ ജനവിഭാഗം ഏഷ്യക്കാരോ ആഫ്രിക്കക്കാരോ അല്ല, മറിച്ച്, യൂറോപ്യന്‍മാര്‍ തന്നെയാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ബ്രിട്ടനിലേക്ക് അമ്പത് വര്‍ഷമായി തുടരുന്ന കുടിയേറ്റത്തിന്റെ ഭൂപടം ഔദ്യോഗികമായി തന്നെ തയാറാക്കിയപ്പോഴാണ് ഈ വിരോധാഭാസം വ്യക്തമാകുന്നത്. കിഴക്കന്‍ യൂറോപ്പില്‍നിന്നു കുടിയേറ്റത്തിന് ബ്രിട്ടന്റെ വാതിലുകള്‍ തുറന്നിട്ട മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറുടെ നടപടിയിലൂടെ രാജ്യത്തിന്റെ മുഖം എങ്ങനെയൊക്കെ മാറിമറിഞ്ഞു എന്ന് ഇതില്‍ വ്യക്തമാകുന്നു.

ഇപ്പോള്‍ ബ്രിട്ടനില്‍ ജോലി ചെയ്‌തോ ചെയ്യാതെയോ ജീവിക്കുന്ന ആകെ വിദേശികളില്‍ മൂന്നിലൊന്നും ഏതെങ്കില്‍ യൂറോപ്യന്‍ രാജ്യത്തുനിന്നു തന്നെയുള്ളവരാണെന്ന് ഭൂപടത്തില്‍ കാണാം. പോളണ്ടില്‍നിന്നുള്ള അഞ്ച് ലക്ഷത്തോളം പേര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ലിത്വാനിയയില്‍നിന്ന് ഒരു ലക്ഷം പേരും റൊമാനിയയില്‍നിന്ന് എണ്‍പതിനായിരം പേരും.

ഇപ്പോള്‍ യുകെയിലുള്ള ആകെ ജനങ്ങളില്‍ എട്ടിലൊന്നാളുകളും ഏതെങ്കിലും വിദേശ രാജ്യത്ത് ജനിച്ചവരാണത്രെ. ഇന്ത്യ അടക്കമുള്ള കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍നിന്നുള്ളവരായിരുന്നു മുന്‍പ് ബ്രിട്ടനിലെ കുടിയേറ്റ ജനതയുടെ ഭൂരിപക്ഷം.

 
Other News in this category

 
 




 
Close Window