Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടനില്‍ നഴ്‌സുമാരുടെ ക്ഷാമം കൂടുന്നു
Reporter

ലണ്ടന്‍: ബ്രിട്ടനില്‍ നഴ്‌സുമാരുടെ ക്ഷാമം കൂടിവരുന്നു എന്ന് റിപ്പോര്‍ട്ട്. ടയര്‍ 2 വിസയില്‍ ഏര്‍പ്പെടുത്തിയ ശക്തമായ നിയന്ത്രണമാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചെലവു ചുരുക്കലും നഴ്‌സിങ് വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവും കൂടി ഇതിനു കാരണങ്ങളാണ്.

നിലവില്‍ 24,000 നഴ്‌സുമാരുടെ കുറവാണ് ഇപ്പോഴുള്ളത്. 2014-15 വര്‍ഷത്തില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ വര്‍ധന തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, നഴ്‌സിങ് ജോലിക്കായി രാജ്യത്തെത്തിയവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണുള്ളത്. 2003ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ 7000 പേരാണ് കുറഞ്ഞത്.

ഇക്കാലയളവില്‍ രാജ്യത്തെത്തിന്ന നഴ്‌സുമാരില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇറ്റലിയില്‍നിന്നായിരുന്നു എന്നും കണക്കുകളില്‍ വ്യക്തമാകുന്നു. സ്വദേശത്തുനിന്നായാലും വിദേശത്തുനിന്നായാലും നഴ്‌സിങ് കോഴ്‌സുകള്‍ക്കു ചേരുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവാണ് കാണുന്നത്. ഇതു കാരണം പ്രതിവര്‍ഷം പഠിച്ചിറങ്ങുന്ന നഴ്‌സുമാരുടെ എണ്ണത്തില്‍ കുറവു വരുന്നു.

 
Other News in this category

 
 




 
Close Window