Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റ നിയമ ഭേദഗതി പ്രവാസി നഴ്‌സുമാര്‍ക്ക് ഭീഷണി
Reporter

ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ നടപ്പാക്കുന്ന കുടിയേറ്റ നിയമ ഭേദഗതിയിലെ ശമ്പള വ്യവസ്ഥ കുടിയേറ്റക്കാരായ ജൂനിയര്‍ നഴ്‌സുമാര്‍ക്ക് ഭീഷണിയാകുമെന്ന് വിലയിരുത്തല്‍. യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള ആയിരക്കണക്കിന് ജൂനിയര്‍ നഴ്‌സുമാര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ ഇത് ഇടയാക്കുമെന്നാണ് ആശങ്ക. ഇതോടെ രാജ്യത്ത് നഴ്‌സുമാരുടെ ക്ഷാമവും രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്.

യൂറോപ്പിനു പുറത്തുനിന്നുള്ള ജീവനക്കാര്‍ ആറു വര്‍ഷം ബ്രിട്ടനില്‍ ജോലി ചെയ്തിട്ടും പ്രതിവര്‍ഷം കുറഞ്ഞത് 35,000 പൗണ്ട് സമ്പാദിക്കുന്നില്ലെങ്കില്‍ രാജ്യം വിട്ടു പോകണമെന്നാണ് ഭേദഗതി ചെയ്ത കുടിയേറ്റ നിയമത്തില്‍ അനുശാസിക്കുന്നത്. ജൂനിയര്‍ നഴ്‌സുമാരില്‍ ഭൂരിപക്ഷത്തിന്റെയും വരുമാനം ഇത്രയും വരുന്നില്ല.

എന്നാല്‍, റിക്രൂട്ട്‌മെന്റിനു ചെലവാക്കിയ തുക പാഴാക്കുകയും എന്‍എച്ച്എസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന നടപടിയാണിതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിങ് മുന്നറിയിപ്പു നല്‍കുന്നു.

കുടിയേറ്റ തൊഴിലാളികളുടെ ഡിമാന്‍ഡ് കുറയ്ക്കാന്‍ ഈ നിര്‍ദേശം സഹായിക്കുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തല്‍.

 
Other News in this category

 
 




 
Close Window