Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയില്‍ പുതിയ ഇമിഗ്രേഷന്‍ നിയമം വരുന്നു. 35,000 പൗണ്ട് വാര്‍ഷികവരുമാനമില്ലെങ്കില്‍ നഴ്‌സുമാര്‍ രാജ്യം വിടണം
reporter

ലണ്ടന്‍: ബ്രിട്ടനിലെ പുതിയ കുടിയേറ്റ നിയമം മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു നഴ്‌സുമാര്‍ക്ക് തിരിച്ചടിയാകുന്നു. 35,000 പൗണ്ട് വാര്‍ഷികവരുമാനമില്ലാത്തവര്‍ക്ക് പിആര്‍ നല്‍കേണ്ടതില്ലെന്ന നിയമമാണ് നഴ്‌സുമാര്‍ക്ക് വിനയായത്. പുതിയ നിയമപ്രകാരം യൂറോപ്യന്‍ ഇതര രാജ്യങ്ങളില്‍നിന്നുള്ള 30,000 നഴ്‌സുമാര്‍ക്ക് മാതൃരാജ്യത്തേക്കു മടങ്ങേണ്ടിവരുമെന്ന് റോയല്‍ കോളെജ് ഒഫ് നഴ്‌സിങിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുകെയിലെത്തി ആറു വര്‍ഷത്തിനു ശേഷവും വാര്‍ഷികവരുമാനം 35,000 പൗണ്ട് ഇല്ലാത്ത വിദേശതൊഴിലാളികള്‍ മാതൃരാജ്യത്തേക്ക് മടങ്ങണമെന്ന് 2011ല്‍ നിര്‍ദേശിച്ചിരുന്നു. ഇതോടെ കുറഞ്ഞ ശമ്പളക്കാര്‍ക്ക് 2017 മുതല്‍ നാട്ടിലേക്ക് തിരികെ പോരേണ്ടിവരും. ഫിലിപ്പീന്‍സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നഴ്‌സുമാര്‍ ബ്രിട്ടനില്‍ എത്തിയിരിക്കുന്നത് ഇന്ത്യയില്‍നിന്നാണ്. ഇതില്‍ തന്നെ ഭൂരിഭാഗവും മലയാളികളാണ്. ഇപ്പോള്‍ യുകെയിലുള്ള നഴ്‌സുമാര്‍ക്ക് പ്രതിവര്‍ഷ ശമ്പളം ഏതാണ്ട് 28000 പൗണ്ട് വരെയാണ്. ഇപ്പോഴത്തെ കണക്കുപ്രകാരം ഏഴായിരത്തോളം ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ജോലി നഷ്ടമായേക്കും.

2017ഓടെ പുതിയ നിയമം വരുമെന്നാണു റിപ്പോര്‍ട്ട്. ഇതോടെ 3,3000എന്‍എച്ച്എസ് നഴ്‌സുമാരുടെ ഭാവിയെ ഇതു ബാധിക്കും എന്ന് കരുതുന്നു. എന്‍എച്ച്എസില്‍ 4,00,000 ഓളം നഴ്‌സുമാര്‍ ഉള്ളതില്‍ നല്ലൊരു ഭാഗം വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ചെലവുചുരുക്കലിന്റെ ഭാഗമായി ഇപ്പോള്‍ തന്നെ പല എന്‍എച്ച്എസ് ആശുപത്രികളിലും ആവശ്യത്തിനു നഴ്‌സുമാര്‍ ഇല്ലാത്ത അവസ്ഥയാണ്. ഇതിനിടെയാണു സര്‍ക്കാരിന്റ പുതിയ നീക്കം. ഇതോടെ യുകെയിലെ ആരോഗ്യമേഖല പൂര്‍ണമായും തകരാനാണ് സാധ്യത. 2010 ല്‍ സീനിയര്‍ നഴ്‌സുമാരുടെ എണ്ണത്തില്‍ 3 ശതമാനം കുറവ് ഉണ്ടായിരുന്നു.

 
Other News in this category

 
 




 
Close Window