Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയില്‍ പഠനം കഴിഞ്ഞ് 2 വര്‍ഷം ജോലി; പഴയ ടയര്‍ 1 വിസ പുനസ്ഥാപിക്കാന്‍ തീവ്ര ശ്രമം
Reporter

ലണ്ട്ന്‍: 2012 ഏഫ്രില്‍ ആറു വരെ ബ്രിട്ടനില്‍ നിലവിലുണ്ടായിരുന്ന ടയര്‍ 1 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പുനസ്ഥാപിക്കാന്‍ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി ശക്തമായ ലോബിയിങ് ആരംഭിച്ചു. സ്‌കോട്ട്‌ലന്‍ഡില്‍ സ്വാധീനമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഇതിനായി പ്രത്യേക സംഘം തന്നെ രൂപീകരിച്ചാണ് പ്രവര്‍ത്തനം.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 56 സീറ്റ് നേടിയ എസ്എന്‍പി ഇപ്പോള്‍ യുകെയിലെ മൂന്നാമത്തെ വലിയ ഒറ്റക്കക്ഷിയാണ്.

യുകെയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തുടര്‍ന്ന് രണ്ട് വര്‍ഷം കൂടി രാജ്യത്ത് ജോലി ചെയ്ത് ജീവിക്കാന്‍ അനുമതി നല്‍കുന്നതായിരുന്നു ടയര്‍ 1 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ.

ഈ സൗകര്യം അവസാനിച്ചതോടെ യുകെയില്‍ പഠിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. യൂണിവേഴ്‌സിറ്റികളുടെ വരുമാനത്തെയും ഇതു കാര്യമായി ബാധിക്കുന്നു.

 
Other News in this category

 
 




 
Close Window