Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വരുമാനപരിധി നിയമം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും തിരിച്ചടിയാകും
reporter

ലണ്ടന്‍: കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2016 ഏപ്രില്‍ മുതല്‍ യുകെ നടപ്പാക്കുന്ന പുതിയ തൊഴില്‍-കുടിയേറ്റ നിയമം ഇന്ത്യ അടക്കമുള്ള വിദേശ വിദ്യാര്‍ഥികളെയും ബാധിക്കുമെന്നു റിപ്പോര്‍ട്ട്.

പഠനത്തിനുശേഷം തൊഴില്‍ വിസകളിലേക്ക് മാറുവാനും യുകെയില്‍ സ്ഥിരമായി കുടിയേറാനുമുള്ള മലയാളികളടക്കമുള്ള ഇന്ത്്യന്‍ വിദ്യാര്‍ഥികള്‍ക്കാണ് തിരിച്ചടിയാകുന്നത്. 35,000 പൗണ്ട് വാര്‍ഷിക വരുമാനമുണ്ടെങ്കില്‍ മാത്രമേ ഇനി യുകെ പൗരത്വം ലഭിക്കൂ.

ഈവര്‍ഷം ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ അഡ്മിഷനു ചേര്‍ന്ന അണ്ടര്‍ഗ്രാഡ്വേറ്റ് വിദ്യാര്‍ഥികള്‍ക്ക് 14,845 മുതല്‍ 21,855 പൗണ്ടുവരെയാണ് ഒരുവര്‍ഷത്തേക്കുള്ള ഫീസിനത്തില്‍ മാത്രം അടയേ്ക്കണ്ടത്. ലണ്ടനിലെ കിങ്ങ്‌സ് കോളെജിലാണെങ്കില്‍ 15,600 ആണ് ശരാശരി ഫീസ്. ഇതിനുപുറമേ ജീവിതച്ചിലവിനും പഠന സാമഗ്രികള്‍ക്കും മറ്റുകാര്യങ്ങള്‍ക്കുമുള്ള പണം വേറെ കണ്ടെത്തുകയും വേണം.

അതേസമയം കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കുപോലും നിലവിലെ കുടിയേറ്റ നിയമങ്ങള്‍മൂലം വര്‍ക്ക് വിസകളിലേക്ക് മാറുക അതീവ ദുഷ്‌കരമാണ്. ഇരട്ടി ഫീസും സമയവും ചിലവാക്കി വീണ്ടും ഗ്രാഡ്വേറ്റ് ലെവലിലോ പിജി ലെവലിലോ ചേര്‍ന്ന് പഠനം തുടരുകയെന്നതാണ് പല വിദ്യാര്‍ഥികളും ഇതിനെ മറികടക്കാന്‍ പിന്തുടര്‍ന്നുവരുന്ന പോംവഴി.

എന്നാല്‍ അതിനുശേഷവും വര്‍ക്ക് വിസകളിലേക്ക് മാറാനായാല്‍പ്പോലും യുകെയില്‍ നിലവില്‍ ലഭിക്കുന്ന പ്രാരംഭ വേതനം 19,000 പൗണ്ട് മാത്രമായിരിക്കും. ഇതാണ് അഞ്ചുവര്‍ഷംകൊണ്ട് 35,000 പൗണ്ടെന്ന നിലയിലേക്ക് ഉയര്‍ത്തേണ്ടി വരിക. നഴ്‌സുമാര്‍ക്കും അധ്യാപകര്‍ക്കും ലഭിക്കാത്ത ശമ്പളം തങ്ങളെ എങ്ങനെ ഉണ്ടാകുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. ഇതോടെ പഠന ശേഷം നാട്ടിലേക്ക് തന്നെ മടങ്ങേണ്ട ഗതികേടിലാണ് ഇവര്‍.

 
Other News in this category

 
 




 
Close Window