Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയിലെ ടയര്‍ 2 വരുമാന പരിധി അടുത്ത ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍
Reporter

ലണ്ടന്‍: ബ്രിട്ടനില്‍ ടയര്‍ 2 വിസ ഹോള്‍ഡര്‍മാരുടെ വരുമാന പരിധി സംബന്ധിച്ച പുതിയ തീരുമാനം അടുത്ത വര്‍ഷം ഏപ്രിലില്‍ പ്രാബല്യത്തില്‍ വരും.

യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്കു പുറത്തുനിന്നുള്ള ടയര്‍ 2 വിസ ഉടമകള്‍ക്ക് 35,000 പൗണ്ടിനു മേല്‍ വാര്‍ഷിക വരുമാനം നിര്‍ബന്ധമാക്കുന്ന നിയമം മലയാളികള്‍ അടക്കം വലിയൊരു വിഭാഗം കുടിയേറ്റ ജീവനക്കാര്‍ക്ക് ആശങ്ക പകരുന്നതാണ്.

ഇപ്പോള്‍ യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്കു പുറത്തുനിന്നുള്ള അറുപതിനായിരത്തോളം പേര്‍ക്കാണ് യുകെ പ്രതിവര്‍ഷം പെര്‍മനന്റ് റെസിഡന്‍സ് പെര്‍മിറ്റ് കിട്ടുന്നത്. ഇത് ഇരുപതിനായിരമായി കുറയ്ക്കാന്‍ പുതിയ പരിഷ്‌കാരത്തിലൂടെ സാധിക്കുമെന്നാണ് ഹോം സെക്രട്ടറി തെരേസ മേയുടെ പക്ഷം. കുടിയേറ്റക്കാരും അവരുടെ കുടുംബാംഗങ്ങളും അടക്കമുള്ള കണക്കാണിത്.

ടയര്‍ 2 (ജനറല്‍), ടയര്‍ 2 (മിനിസ്റ്റര്‍ ഓഫ് റിലിജിയന്‍), ടയര്‍ 2 (സ്‌പോര്‍ട്‌സ്‌പേഴ്‌സണ്‍) വിഭാഗങ്ങള്‍ക്ക് പുതിയ നിയന്ത്രണം ബാധകമായിരിക്കും.

 
Other News in this category

 
 




 
Close Window