Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
നഴ്‌സുമാര്‍ക്ക് വീണ്ടും തിരിച്ചടി, ശമ്പള വര്‍ധന ഒരു ശതമാനത്തില്‍ തന്നെ തുടരും
reporter

ലണ്ടന്‍: യുകെയിലെ നഴ്‌സുമാര്‍ക്ക് ഇപ്പോള്‍ കണ്ടകശനിയാണെന്നു തോന്നുന്നു. സര്‍ക്കാര്‍ കൊണ്ടുവരുന്ന സാമ്പത്തിക പരിഷ്‌കരണ നടപടികളില്‍ ആദ്യം തട്ടുകിട്ടുന്നത് ഇവര്‍ക്കാണ്. 36,000 പൗണ്ട് വാര്‍ഷിക വരുമാനമില്ലെങ്കില്‍ രാജ്യം വിട്ടു പോകണമെന്ന കുടിയേറ്റ നിയമം ആദ്യം ബാധിക്കുക ഇവരെയായിരിക്കും. ഇതിനു പിന്നാലെ സാമ്പത്തിക പ്രതിസന്ധി മൂലം എന്‍എച്ച്എസ് ആശുപത്രികള്‍ അടച്ചുപൂട്ടുമെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിനെല്ലാം പുറമേയാണ് ബജറ്റില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ദേശം.

അടുത്ത നാലു വര്‍ഷം കൂടി ഒരു ശതമാനം നിരക്കില്‍ മാത്രമേ നഴ്‌സുമാരുടെ ശമ്പളം വര്‍ധിക്കൂ. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ശമ്പള വര്‍ധന 2010 മരവിപ്പിച്ചിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അത് ഒരു ശതമാനമായി നിശ്ചയിച്ചിരുന്നു. അടുത്ത നാലുവര്‍ഷം കൂടി ഇതേ നിരക്കിലാകും ശമ്പളവര്‍ധന. എന്‍എച്ച്എസിലും സ്‌കൂളുകളിലും കൗണ്‍സിലുകളിലും ജോലി ചെയ്യുന്നവര്‍ക്കാകും ഇത് ഏറ്റവുമധികം ബാധിക്കുക.

കുറഞ്ഞ വേതനം പ്രഖ്യാപിച്ച് സാധാരണക്കാരെ പാട്ടിലാക്കിയതോടെ ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് ആര്‍ക്കും ഗൗരവം കാണിച്ചില്ല. ഇതോടൊപ്പം ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു. ജോലി ചെയ്യാതെ ആനുകൂല്യങ്ങള്‍ പറ്റി ജീവിക്കുന്നവര്‍ക്കാകും പ്രധാനമായും തിരിച്ചടിയുണ്ടാകുക. ലണ്ടനു പുറത്ത് ഇരുപതിനായിരം പൗണ്ടില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ വകയില്‍ വാങ്ങിയെടുക്കാന്‍ പറ്റില്ല. രണ്ടു കുഞ്ഞുങ്ങളില്‍ കൂടുതല്‍ ഉണ്ടായാല്‍ ആനുകൂല്യങ്ങള്‍ കുറയും.

വെല്‍ഫെയര്‍ എന്ന പേരില്‍ ഒഴുക്കി കളയുന്ന പണത്തെ തടഞ്ഞു നിര്‍ത്തി.

 
Other News in this category

 
 




 
Close Window