Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇനി പാര്‍ട്ട് ജോലിക്കും അവസരം നിഷേധിക്കും
Reporter

ലണ്ടന്‍: യുകെയില്‍ പഠിക്കാന്‍ വരുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്യാനുള്ള അവകാശം നിഷേധിക്കും. ഇതു സംബന്ധിച്ച നിര്‍ദേശം ആഭ്യന്തര സെക്രട്ടറി തെരേസ മേയുടെ മേല്‍നോട്ടത്തില്‍ തയാറാകുന്നു.

യുകെയില്‍ പഠിക്കുന്ന വിദേശികള്‍ക്ക്, പഠനം പൂര്‍ത്തിയായാല്‍ രണ്ടു വര്‍ഷം കൂടി അവിടെ ജോലി ചെയ്യാന്‍ മുന്‍പ് അവസരമുണ്ടായിരുന്നു. അത് ഒഴിവാക്കിയതോടെയാണ് ബ്രിട്ടനിലേക്കുള്ള വിദേശ വിദ്യാര്‍ഥികളുടെ ഒഴുക്ക് കുറഞ്ഞത്.

ഇപ്പോള്‍ തുടരുന്ന വിദ്യാര്‍ഥികളില്‍ വലിയൊരു പങ്ക് പാര്‍ട്ട് ടൈം ജോലികളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഇവിടെ തന്നെ വിദേശ പഠനത്തിനു തെരഞ്ഞെടുക്കുന്നത്. ഇതിനുള്ള അവസരം കൂടി ഇല്ലാതാകുന്നതോടെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം ഇനിയും കുറയുമെന്നാണ് വിലയിരുത്തല്‍.

യൂണിവേഴ്‌സിറ്റികളുടെ ശക്തമായ എതിര്‍പ്പിന് ഈ തീരുമാനം വഴിതെളിക്കുന്നു. ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളുടെ വരുമാന മാര്‍ഗങ്ങളില്‍ പ്രധാനമായിരുന്നു വിദേശ വിദ്യാര്‍ഥികളില്‍നിന്നു ലഭിക്കുന്ന ഉയര്‍ന്ന ഫീസ്. ഇവരുടെ എണ്ണം കുറഞ്ഞതോടെ വരുമാനത്തില്‍ വലിയ ഇടിവാണ് എല്ലാ യൂണിവേഴ്‌സിറ്റികളും നേരിടുന്നത്.

 
Other News in this category

 
 




 
Close Window