ലണ്ടന്‍: ബ്രിട്ടീഷ് പൗരത്വത്തിനും രാജ്യത്ത് അനിശ്ചിതകാലത്തേക്ക് താമസിക്കുന്നതിനും അനുമതി തേടുന്ന ലൈഫ് ഇന്‍ ദ യുകെ ടെസ്റ്റ് രൂക്ഷ വിമര്‍ശനത്തിനു പാത്രമാകുന്നു. 64 വട്ടം പരീക്ഷയെഴുതിയ ശേഷം ഒരാള്‍ ഇതു പാസായതാണ് വിമര്‍ശനത്തിന് ആധാരം.
എത്ര വട്ടം ടെസ്റ്റ് എഴുതാം എന്നതു സബന്ധിച്ച നിബന്ധനകളൊന്നും നിലവിലില്ലാത്തതാണ് പ്രശ്‌നം. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 75 ശതമാനം ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കിയലാണ് പാസാകുക. ഇതില്‍ 24 ചോദ്യങ്ങള്‍ യുകെയുടെ പാരമ്പര്യത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചുമാണ്.