Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റ നിയമം കര്‍ശനമാക്കുന്നു, എന്നാല്‍ നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് രാജ്യത്ത് എത്തിയത് രണ്ടര ലക്ഷം
reporter

ലണ്ടന്‍: കുടിയേറ്റം കുറയ്ക്കാനായി ശക്തമായ നിയമമാണു ബ്രിട്ടീഷ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതോടൊപ്പം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡുകളും സംഘടിപ്പിക്കുന്നു. എന്നാല്‍ നിയമത്തിലെ പഴുതുകള്‍ മുതലാക്കി രാജ്യത്ത് 2.65 ലക്ഷം പേരാണ് കുടിയേറിയതെന്നാണ് ഇപ്പോള്‍ കിട്ടുന്ന റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്റെ ദുര്‍ബലമായി ചില നിയമങ്ങള്‍ മുതലെടുത്ത് വിദേശികള്‍ യുകെയില്‍ സ്ഥിര താമസമാക്കിയത്. യൂറോപ്പിനു പുറത്തുനിന്നു വന്നവരുടെ മാത്രം കണക്കാണിത്.

ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്തേക്ക് പ്രവേശനം നേടി പൗരത്വം സമ്പാദിച്ച ശേഷം, യൂറോപ്യന്‍ യൂണിയനിലെ സഞ്ചാര സ്വാതന്ത്ര്യം ഉപയോഗിച്ച് യുകെയിലേക്കു പോകുക എന്ന രീതിയാണ് ഇവര്‍ സ്വീകരിച്ചവന്നത്.

യൂറോപ്പിനു പുറത്തുനിന്നു വന്ന് യൂറോപ്യന്‍ പൗരത്വം നേടിയ 78,000 പേര്‍ മാത്രമാണ് 2004ല്‍ യുകെയില്‍ ജോലി ചെയ്തിരുന്നത്. ഈ വര്‍ഷമായപ്പോഴേക്കും ഇവരുടെ എണ്ണം 265,000 ആയെന്നാണ് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്.

ഇപ്പോള്‍ യൂറോപ്പിലേക്ക് അഭയാര്‍ഥി പ്രവാഹം ശക്തമായതും ബ്രിട്ടനിലേക്കുള്ള പിന്‍വാതില്‍ പ്രവേശനം വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് മൈഗ്രേഷന്‍ വാച്ചിന്റെ മുന്നറിയിപ്പ്.

 
Other News in this category

 
 




 
Close Window