Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അപേക്ഷ തള്ളിയാലുടന്‍ കുടിയേറ്റക്കാരെ ഒഴിപ്പിക്കാം
Reporter

ലണ്ടന്‍: അഭയാര്‍ഥിത്വ അപേക്ഷ തള്ളുന്നതിനെതിരേ കോടതിയെ സമീപിക്കാനുള്ള അവകാശം ബ്രിട്ടീഷ് സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ഇതോടെ, അപേക്ഷ നിരാകരിക്കപ്പെട്ടാലുടന്‍ അഭയാര്‍ഥികളെ വീടുകളില്‍നിന്ന് ഒഴിപ്പിക്കാന്‍ വീട്ടുടമകള്‍ക്ക് അധികാരം കിട്ടുന്നു. കോടതിയുടെ ഇടപെടല്‍ ഇനി ഇക്കാര്യത്തില്‍ അനുവദിക്കാന്‍ കഴിയാത്ത തരത്തിലാണ് നിയമ നിര്‍മാണം നടത്തിയിരിക്കുന്നത്.

കുടിയേറ്റക്കാര്‍ക്ക് വീടുകള്‍ വാടകക്ക് നല്‍കുന്നതിന് മുമ്പേ അവരുടെ അപേക്ഷയുടെ സ്ഥിതി പരിശോധിക്കണമെന്ന് പുതിയ ബില്‍ വീട്ടുടമസ്ഥരോട് ആവശ്യപ്പെടുന്നുണ്ട്. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് അഞ്ചുവര്‍ഷംവരെ തടവുശിക്ഷയാണ് കുടിയേറ്റ ബില്ലില്‍ വ്യവസ്ഥചെയ്യുന്നത്.

അഭയാര്‍ഥി അപേക്ഷ തള്ളിയവര്‍ക്കുള്ള സാമ്പത്തിക സഹായം എടുത്തുകളയും. കുടുംബവുമായി ബ്രിട്ടനില്‍ താമസിക്കുന്നവര്‍ക്കെല്ലാം (അപേക്ഷ തള്ളിയവരടക്കം) ആഴ്ചയില്‍ 36 പൗണ്ട് നല്‍കി സഹായിക്കുന്നതാണ് അവസാനിപ്പിക്കാന്‍ പോകുന്നത്. അഭയാര്‍ഥി അപേക്ഷ തള്ളുന്നവര്‍ നല്‍കുന്ന ഹരജിയില്‍ കോടതികള്‍ വേഗത്തില്‍ നടപടിയെടുക്കണമെന്ന് ബില്‍ ആവശ്യപ്പെടുന്നുണ്ട്.

 
Other News in this category

 
 




 
Close Window