Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി, ഇവരെ ഒഴിപ്പിക്കാന്‍ കോടതിയുടെ അനുമതി വേണ്ട
reporter

ലണ്ടന്‍: അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ വീട്ടുടമസ്ഥര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിത്തുടങ്ങി. പുതിയ നിയമനിര്‍മാണം മുഖേന, അഭയാര്‍ഥി അപേക്ഷകള്‍ തള്ളുന്നപക്ഷം കോടതി അനുമതിപോലുമില്ലാതെ കുടിയേറ്റക്കാരെ ഒഴിപ്പിക്കാം.

കുടിയേറ്റക്കാര്‍ക്ക് വീടുകള്‍ വാടകക്ക് നല്‍കുന്നതിന് മുന്‍പേ അവരുടെ അപേക്ഷയുടെ സ്ഥിതി പരിശോധിക്കണമെന്ന് പുതിയ ബില്‍ വീട്ടുടമസ്ഥരോട് ആവശ്യപ്പെടുന്നുണ്ട്. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് അഞ്ചുവര്‍ഷംവരെ തടവുശിക്ഷയാണ് കുടിയേറ്റ ബില്ലില്‍ വ്യവസ്ഥചെയ്യുന്നത്.

അഭയാര്‍ഥി അപേക്ഷ തള്ളിയവര്‍ക്കുള്ള സാമ്പത്തിക സഹായം എടുത്തുകളയും. കുടുംബവുമായി ബ്രിട്ടനില്‍ താമസിക്കുന്നവര്‍ക്കെല്ലാം (അപേക്ഷ തള്ളിയവരടക്കം) ആഴ്ചയില്‍ 36 പൗണ്ട് നല്‍കി സഹായിക്കുന്നതാണ് അവസാനിപ്പിക്കാന്‍ പോകുന്നത്. അഭയാര്‍ഥി അപേക്ഷ തള്ളുന്നവര്‍ നല്‍കുന്ന ഹര്‍ജിയില്‍ കോടതികള്‍ വേഗത്തില്‍ നടപടിയെടുക്കണമെന്ന് ബില്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, യൂറോ ടണല്‍ വഴി ഫ്രാന്‍സില്‍നിന്ന് ബ്രിട്ടനിലേക്ക് കുടിയേറാന്‍ ശ്രമിച്ച 200ഓളം പേര്‍ക്കു നേരെ ഫ്രഞ്ച് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും ഒരുക്കിയ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്നാണ് കഴിഞ്ഞ ദിവസം നിരവധിപേര്‍ അനധികൃതമായി ബ്രിട്ടനിലേക്ക് കടക്കാനൊരുങ്ങിയത്.

ഫ്രാന്‍സിനും ബ്രിട്ടനും ഇടയില്‍ സമുദ്രാന്തര്‍ഭാഗത്തുകൂടിയുള്ള പ്രധാന വ്യാപാരപാതയായ യൂറോ ടണല്‍ വഴി ആയിരക്കണക്കിന് പേരാണ് അനധികൃതമായി ബ്രിട്ടനിലേക്ക് കുടിയേറാന്‍ മാസങ്ങളായി ഫ്രഞ്ച് അതിര്‍ത്തിയില്‍ കഴിയുന്നത്. ബ്രിട്ടനിലേക്ക് സര്‍വിസ് നടത്തുന്ന ട്രെയിനുകളിലോ ട്രക്കുകളിലോ അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നുകൂടാനാണ് ഇവരുടെ ശ്രമം. മെച്ചപ്പെട്ട ജോലിയും ജീവിത സാഹചര്യങ്ങളും തേടിയാണ് കുടിയേറ്റങ്ങളിലധികവും.

 
Other News in this category

 
 




 
Close Window