Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അനധികൃത കുടിയേറ്റം: വെസ്റ്റ് മിഡ്‌ലാന്‍ഡില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചു
reporter

ലണ്ടന്‍: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ ശക്തമായ മുന്നറിയിപ്പുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇത്തരക്കാര്‍ക്ക് വീടും ഫ്‌ളാറ്റും നല്‍കുന്ന ഉടമകള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും പിഴയും ശിക്ഷ നല്‍കുന്ന നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിന്റെ മുന്നോടിയെന്ന നിലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വെസ്റ്റ് മിഡ്‌ലാന്‍ഡില്‍ പദ്ധതി നടപ്പാക്കി. ഇവിടെ പദ്ധതി വിജയിച്ചാല്‍ മറ്റു മേഖലകളിലേക്ക് ഇത് വ്യാപിപ്പിക്കും. പദ്ധതി നടപ്പാക്കിയ ശേഷം ഇതുവരെ ഏഴു പേരെ അറസ്റ്റ് ചെയ്തു. അനധികൃത കുടിയേറ്റക്കാര്‍ക്ക് താമസസൗകര്യം നല്‍കിയതിന്റെ പേരില്‍ ശക്തമായ റെയ്ഡാണ് വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. നടക്കുന്ന പരിശോധനകളും റെയ്ഡുകളും ഫലവത്താകുന്നില്ലെന്നു ചുരുക്കം. വസ്തുത ഇതായിരിക്കെ കുടിയേറ്റ നിയന്ത്രണ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന വ്യാജപ്രചാരണം നടത്തി ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് അധികൃതര്‍ നടത്തുന്നതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. പിടികൂടുന്നവരെ ആദ്യം പിഴയും പിന്നീട് ജയില്‍ശിക്ഷയ്ക്കും നല്‍കും. വീണ്ടും ലംഘിച്ചാല്‍ താത്കാലികമായി നാടുകടത്തും. അനധികൃത കുടിയേറ്റക്കാര്‍ക്ക് ആജീവനാനന്ത വിലക്കാകും ലഭിക്കുക.

 
Other News in this category

 
 




 
Close Window