Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റക്കാരെ നേരിടാന്‍ ബ്രിട്ടീഷ് സൈന്യം
Reporter

ലണ്ടന്‍: ഫ്രാന്‍സിലെ കലൈസ് തുരമുഖത്തു നിന്നു യൂറോ ടണല്‍ വഴിയുള്ള അനധികൃത കുടിയേറ്റം തടയാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നു. അനധികൃത കുടിയേറ്റക്കാരെ നേരിടാന്‍ പ്രത്യേകം സൈനികരെ നിയോഗിക്കുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. യൂറോടണലിലൂടെ ലോറികളിലും മറ്റുമായി ബ്രിട്ടനിലേക്ക് കുടിയേറിയ നൂറിലധികം അനധികൃത കുടിയേറ്റക്കാര്‍, സര്‍ക്കാര്‍ ഏജന്‍സികളുടെ ചെലവില്‍ ഹോട്ടലുകളിലും അഭയാര്‍ഥി ക്യാംപുകളിലും കഴിയുന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മൂന്നു നേരം സൗജന്യ ഭക്ഷണം, താമസം, ഒപ്പം ആഴ്ച അവസാനം പോക്കറ്റ് മണി. ഇതാണ് അനധികൃത കുടിയേറ്റക്കാര്‍ക്ക് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇനി മുതല്‍ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്ന കെട്ടിടയുടമകള്‍ക്ക് അഞ്ചുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കുന്ന നിയമമാറ്റങ്ങള്‍ നടപ്പിലാക്കുവാന്‍ ഒരുങ്ങുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വ്യക്തമായ രേഖകളില്ലാതെയും യുകെയില്‍ തങ്ങുവാന്‍ നിയമാനുമതി ഇല്ലാത്തവരേയും താമസിപ്പിക്കുന്ന വീട്ടുടമകളെ കുരുക്കുവാനാണ് പുതിയനിയമം നടപ്പിലാക്കുക. ഇതിനു പുറമേ ഇവരെ താത്കാലികമായി രാജ്യത്തു നിന്നു നാടുകടത്തും.

ആളുകള്‍ക്ക് വീട് വാടകയ്ക്ക് നല്‍കുംമുമ്പ് അവര്‍ വാടകയ്ക്ക് താമസിക്കുവാന്‍ അനുമതിയുള്ളവരാണോ, അവരുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് എന്താണെന്നുമൊക്കെ വീട്ടുടമകള്‍ വ്യക്തമായി നോക്കി പരിശോധിച്ചിരിക്കണം. നിരന്തരം നിയമലംഘനം നടത്തിയാല്‍ ആജീവനാനന്തം വീട് വാടകയ്ക്ക് നല്‍കുന്നതിനു വരെ വിലക്ക് ഏര്‍പ്പെടുത്തും.

 
Other News in this category

 
 




 
Close Window