Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അഭയാര്‍ഥി പ്രശ്‌നം: പൊലീസിനെ അയയ്ക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു
reporter

ലണ്ടന്‍: അഭാര്‍ഥിപ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും സര്‍ക്കാരുകള്‍ സ്വീകരിച്ചു വരുന്ന പരസ്പരവിരുദ്ധമായ നിലപാടുകള്‍ക്ക് ഒരു ഉദാഹരണം കൂടി. യൂറോ ചാനല്‍ കടന്ന് അഭയാര്‍ഥികള്‍ എത്തുന്നതു തടയാന്‍ പൊലീസിനെ നിയോഗിച്ചിരിക്കുകയാണ് യുകെ. ഇതു സംബന്ധിച്ച ഉത്തരവില്‍ ഹോം സെക്രട്ടറി തെരേസ മേ ഒപ്പുവച്ചു. കള്ളക്കടത്തുകാരെ തടയുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിലാണ് അനധികൃത കുടിയേറ്റക്കാരെ തടയാനും നടപടികള്‍ നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം, ഫ്രഞ്ച് സര്‍ക്കാര്‍ അഭയാര്‍ഥികള്‍ക്കുള്ള മനുഷ്യത്വപരമായ സഹായങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികളും പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി നൂറുകണക്കിന് അഭയാര്‍ഥികള്‍ക്ക് കിടക്കകള്‍ അനുവദിക്കും. അഞ്ഞൂറ് അഭയാര്‍ഥികളെ കൂടുതലായി സ്വീകരിക്കാമെന്നും, അതിനായി യൂറോപ്യന്‍ യൂണിയന്‍ ഫണ്ടില്‍നിന്ന് 1.7 മില്യന്‍ പൗണ്ട് അനുവദിക്കണമെന്നും ഫ്രാന്‍സ് അഭ്യര്‍ഥിച്ചിരിക്കുകയാണ്. അയ്യായിരത്തോളം അഭയാര്‍ഥികളുടെ ഉത്തരവാദിത്വമാണ് ഫ്രാന്‍സ് ഏറ്റെടുക്കുന്നത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ തര്‍ക്കത്തിനാകും തുടക്കം കുറിക്കുക. രാജ്യത്തേക്കുള്ള കുടിയേറ്റം ശക്തമായ തടയാന്‍ ബ്രിട്ടന്‍ നീക്കം നടത്തുമ്പോള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഫ്രാന്‍സ് സ്വീകരിച്ചിരിക്കുന്നത്.

 
Other News in this category

 
 




 
Close Window