Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അഭയാര്‍ഥി പ്രവാഹം കുടിയേറ്റക്കാരുടെ അവസരങ്ങള്‍ കുറയ്ക്കും
Reporter

ബ്രസല്‍സ്: യൂറോപ്യന്‍ രാജ്യങ്ങള്‍ നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമമാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് യൂറോപ്പില്‍ മികച്ച അവസരങ്ങള്‍ ഒരുക്കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ സിറിയ അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥി പ്രവാഹം ശക്തമായതോടെ നിയമപരമായി കുടിയേറുന്നവര്‍ക്ക് അവസരങ്ങള്‍ കുറയുമെന്ന് ആശങ്ക.

സംഘര്‍ഷ ബാധിതമായ വിവിധ രാജ്യങ്ങളില്‍നിന്നു വരുന്ന നിരവധി അഭയാര്‍ഥികളെ ജര്‍മനിയും ഓസ്ട്രിയയും അടക്കമുള്ള രാജ്യങ്ങള്‍ വ്യാപകമായി സ്വീകരിച്ചിരിക്കുന്നു. ഇവരെ എത്രയും വേഗം ജോലികള്‍ക്കെടുക്കണമെന്നാണ് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിനെപ്പോലുള്ളവര്‍ പറയുന്നത്. പല യൂറോപ്യന്‍ രാജ്യങ്ങളും നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമത്തിന് അഭയാര്‍ഥികളിലൂടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ.

യൂറോപ്യന്‍ തൊഴില്‍ വിപണിയില്‍ മത്സരക്ഷമത ഉറപ്പാക്കാനും ഇവരുടെ സാന്നിധ്യം സഹായിക്കുമെന്നു കരുതുന്നു. ഈ സാഹചര്യത്തില്‍, മികച്ച വിദ്യാഭ്യാസ യോഗ്യതയോ തൊഴില്‍ വൈദഗ്ധ്യമോ ഉള്ള അഭയാര്‍ഥികള്‍ക്കെല്ലാം മികച്ച അവസരങ്ങളാണ് വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ തുറന്നു കിടക്കുന്നത്.

അഭയാര്‍ഥികളായി വന്നവരില്‍ പതിനായിരങ്ങള്‍ മികച്ച യൂണിവേഴ്‌സിറ്റികളില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കിയവരോ ഉന്നത പദവികളില്‍ ജോലി ചെയ്തിരുന്നവരോ ആണെന്നാണ് കണക്കുകളില്‍ വ്യക്തമാകുന്നത്. ഇവര്‍ക്ക് യൂറോപ്പില്‍ മോശമല്ലാത്ത ജീവിത സാഹചര്യങ്ങള്‍ ഉറപ്പാക്കാന്‍ വലിയ ബുദ്ധിമുട്ട് വരില്ലെന്നും കരുതുന്നു.

ആഭ്യന്തര യുദ്ധം തുടങ്ങും മുന്‍പ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു തുല്യമായ ജീവിത നിലവാരമുണ്ടായിരുന്ന രാജ്യമാണ് സിറിയ. അവിടെനിന്നു വരുന്നവരെ ഉള്‍ക്കൊള്ളാന്‍ യൂറോപ്യന്‍ തൊഴിലിടങ്ങള്‍ക്കും യൂറോപ്യന്‍ സമൂഹത്തിനും ബുദ്ധിമുട്ടുണ്ടാകില്ല.

റിയില്‍ മതബോധന ക്ലാസുകള്‍ ആരംഭിച്ചു

 
Other News in this category

 
 




 
Close Window