Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
പണമുള്ള കുടിയേറ്റക്കാരെയും യുകെ അകറ്റുന്നു
Reporter

ലണ്ടന്‍: പഠിക്കാന്‍ വരുന്നവരെയും ചെറിയ ജോലികള്‍ ചെയ്യാന്‍ വരുന്നവരെയും ഇവിടെ വേണ്ട എന്ന നിലപാട് സ്വീകരിച്ചിരുന്ന യുകെ, പണമുള്ള വിദേശികള്‍ക്ക് സുസ്വാഗതമോതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനും മാറ്റം.

ടയര്‍ 1 സംരംഭകത്വ വിസയ്ക്ക് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍ കടുപ്പമാക്കിയിരിക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍ വകുപ്പ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ കാറ്റഗറിയില്‍ വരുന്ന അപേക്ഷകളില്‍ എഴുപതു ശതമാനവും നിരസിക്കപ്പെടുന്നു എന്നാണ് കണക്ക്.

ജെനുവിന്‍ ഓണ്‍ടര്‍പ്രണര്‍ ടെസ്‌ററ് എന്ന പേരില്‍ പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്ന പരീക്ഷയാണ് നിരസിക്കല്‍ ഇത്രയധികം വര്‍ധിക്കാന്‍ കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍.

വിസ അപേക്ഷ പരിശോധിക്കുന്ന അധികൃതര്‍, അപേക്ഷകന് മതിയായ നിക്ഷേപം നടത്താനുള്ള പാങ്ങുണ്ടോ എന്നും യുകെയില്‍ വ്യവസായം തുടങ്ങാന്‍ കഴിയുമോ എന്നുമാണ് അന്വേഷിക്കുക. ഇതിനായി ഒരു ബിസിനസ് പ്‌ളാനും വിസ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം.

ഇത്രയൊക്കെ എങ്ങനെയെങ്കിലും ഒപ്പിച്ചാലും അപേക്ഷ പാസാക്കിയെടുക്കാന്‍ മാര്‍ഗമുണ്ടായിരുന്നു മുന്‍പ്. ഇപ്പോള്‍ നിക്ഷേപം നടത്താനുള്ള പണത്തിന്റെ സ്രോതസ് കൂടി തെളിയിക്കണമെന്ന നിബന്ധന വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ കഷ്ടത്തിലായി.

വ്യാജ അപേക്ഷകള്‍ തിരിച്ചറിഞ്ഞ് നിരാകരിക്കാനാണ് കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, കുടിയേറ്റത്തിന്റെ തോത് കുറയ്ക്കുക തന്നെയാണ് ലക്ഷ്യമെന്ന് സൂചനയുണ്ട്.

 
Other News in this category

 
 




 
Close Window