Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെ വിസിറ്റിങ് വിസകളില്‍ ഇളവ്
Reporter

ലണ്ടന്‍: ഇതാ സഞ്ചാരികളെ മാടി വിളിച്ച് യുകെ വിസിറ്റിങ് വിസകള്‍ക്ക് ഇളവ് അനുവദിച്ചിരിക്കുന്നു. പ്രധാനമായും ഇന്ത്യക്കാരെ ലക്ഷ്യമിട്ടാണ് നടപടി. ഇപ്പോള്‍ തന്നെ ഇളവുകള്‍ നടപ്പാക്കിക്കഴിഞ്ഞെന്ന് ഇന്‍ഡ്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷണര്‍ സര്‍ ജെയിംസ് ബീവന്‍ അറിയിച്ചു. വര്‍ഷം തോറും വിസിറ്റിങ് വിസയില്‍ യുകെയിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടി വരുകയാണ്. ഈ വര്‍ഷം 3.5 ലക്ഷം ഇന്ത്യക്കാര്‍ യുകെ വിസിറ്റിങ് വിസ നേടിക്കഴിഞ്ഞു. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണ്. ഇത് ഇരട്ടിയാക്കുക എന്നതാണ് ഇളവുകളിലൂടെ ലക്ഷ്യമിടുന്നത്.

വിസ അപേക്ഷകള്‍ ലഭിച്ചാല്‍ അത് എത്രയും വേഗം പ്രോസസിങ് നടത്തി തീര്‍പ്പാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. നിലവില്‍ ലഭിക്കുന്ന അപേക്ഷകളുടെ 90 ശതമാനവും സ്വീകരിക്കപ്പെടുന്നുണ്ട്. ആറ് ദിവസത്തിനകം വിസ നല്‍കാന്‍ കഴിയുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്. ഇന്ത്യില്‍ . ഡെല്‍ഹി, ഗാര്‍ഗയോണ്‍, ചണ്ഡിഗര്‍ഹ്, ജലന്തര്‍, മുംബൈ , പുനെ, അഹമ്മദാബാദ്, ചെന്നൈ, ബംഗലുരു, ഹൈദരാബാദ്, കൊച്ചി, കൊല്‍ക്കത്ത, ജയ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ യുകെ വിസ അപേക്ഷാകേന്ദ്രങ്ങള്‍പ്രവര്‍ത്തിക്കുന്നുണ്ട്.

വിസ അപേക്ഷകരുടെ സൗകര്യത്തിനായി പാസ്സ്‌പോര്‍ട്ട് പാസ്സ്ബാക്ക് സിസ്റ്റവും ഇപ്പോള്‍ ഇന്‍ഡ്യക്കാര്‍ക്കായ് ഏര്‍പ്പെടുത്തിയിട്ടുട്ട്. വിസ അപേക്ഷകള്‍ യുകെ കേന്ദ്രങ്ങളില്‍ പരിശോധിക്കുമ്പോള്‍ത്തന്നെ അപേക്ഷകര്‍ക്ക് പാസ്സ്‌പോര്‍ട്ട് മടക്കി നല്‍കുന്നതാണ് ഈ പുതിയ സിസ്റ്റം. ഇതുമൂലം യുകെ വിസയ്ക്കായ് അപേക്ഷ നല്‍കിയിരിക്കുമ്പോള്‍ത്തന്നെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശക വിസയ്ക്കായ് അപേക്ഷകള്‍ സമര്‍പ്പിക്കുവാനും കഴിയും.

444 മില്യണ്‍ പൗണ്ട് പ്രതിവര്‍ഷം ഇന്ത്യന്‍ സന്ദര്‍ശകര്‍ യുകെ സന്ദര്‍ശനവേളകളില്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. അതുകൊണ്ടുതന്നെയാണ് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കി ഇവരെ ആകര്‍ഷിക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.

 
Other News in this category

 
 




 
Close Window