Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിദേശ റിക്രൂട്ട്‌മെന്റിലൂടെ നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാമെന്ന പ്രതീക്ഷയില്‍ എന്‍എച്ച്എസ്
Reporter

ലണ്ടന്‍: കുടിയേറ്റം ശ്ക്തമായി നിയന്ത്രിക്കാന്‍ കാമറൂണ്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ എന്‍എച്ച്എസ് അടക്കമുള്ള സ്ഥാപനങ്ങളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥയായി. നഴ്‌സുമാര്‍, ഡോക്റ്റര്‍മാര്‍, മിഡ് വൈഫുമാര്‍ എന്നിങ്ങനെ ഒഴിവുകള്‍ നീണ്ടുകിടക്കുകയാണ്. ഇതോടെ രാജ്യത്തെ രോഗികള്‍ വലഞ്ഞു. ഇത്രയും നാള്‍ കുടിയേറ്റ നിയന്ത്രണത്തെ പിന്തുണച്ച എന്‍എച്ച്എസ് ബോസുമാര്‍ ഒടുവില്‍ മൗനം വെടിയേണ്ടി വന്നു. ജീവനക്കാര്‍ ഇല്ലാതെ വന്നതോടെ ഇവര്‍ സര്‍ക്കാരിനെതിരേ ശബ്ദമുയര്‍ത്തിയിരിക്കുകയാണ്. എന്‍എച്ച്എസ് മേധാവി സൈമണ്‍ സ്റ്റീവന്‍സ് ആണ് നിശിത വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഇപ്പോഴിതിനു ഫലവുമുണ്ടായിരിക്കുന്നു. നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റില്‍ ഇളവനുവദിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ഈ കടുത്ത സമ്മര്‍ദത്തിന്റെ ഫലമായി ഉണ്ടായതാണ്.

രാജ്യത്തെ പല എന്‍എച്ച്എസ് ആശുപത്രികളും നഴ്‌സുമാരുടെ ക്ഷാമം മൂലം ഇന്ന് പ്രവര്‍ത്തന മാന്ദ്യത നേരിടുന്നതായി അദ്ദേഹം പറഞ്ഞു. അവശ്യത്തിന് വിദേശ നഴ്‌സുമാരെ റിക്രൂട്ടുചെയ്യുവാന്‍ കഴിയുന്നില്ല. കാമറൂണ്‍ സര്‍ക്കാരിന്റെ കുടിയേറ്റ നിയന്ത്രണമാണ് റിക്രൂട്ട്‌മെന്റ തടസപ്പെടാന്‍ കാരണം. ആറുവര്‍ഷത്തിനുള്ളില്‍ 35,000 പൗണ്ട് വാര്‍ഷികവരുമാനം എന്ന നിലയിലേക്ക് ഉയരാന്‍ കഴിയാത്ത, യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള കുടിയേറ്റ നഴ്‌സുമാരെ പിരിച്ചുവിടുമെന്ന നിയമം ഉടന്‍ പിന്‍വലിക്കണമെന്നും സൈമണ്‍ സ്റ്റീവെന്‍സ് ആവശ്യപ്പെട്ടു. ഇത് എന്‍എച്ച്എസ് ആശുപത്രികളെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളിവിടും. ആശങ്കാജനകമായ വിധത്തില്‍ ആശുപത്രിയിലെ നഴ്‌സുമാരുടേയും മറ്റ് സ്റ്റാഫുകളുടേയും എണ്ണം കുറഞ്ഞുകഴിഞ്ഞു. പല ആശുപത്രികളും ഒരു ഷിഫ്റ്റിന് 2,200 പൗണ്ടുവരെ ഏജന്‍സികള്‍ക്ക് നല്‍കിയാണ് നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കുന്നതെന്നും സ്റ്റീവെന്‍സ് ചൂണ്ടിക്കാണിച്ചു. എന്‍എച്ച്എസില്‍ സ്റ്റാഫുകളുടെ ദൗര്‍ലഭ്യം കൂടി കണക്കിലെടുത്തുവേണം സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ രൂപീകരിക്കേണ്ടതെന്നും സ്റ്റീവെന്‍സ് ഓര്‍മ്മപ്പെടുത്തി.

റോയല്‍ കോളേജ് ഒഫ് നഴ്‌സിങ്ങും ആരോഗ്യമേഖലയിലെ വിദഗ്ധരും ഡോക്റ്റര്‍മാരുടെ സംഘടനകളുമൊന്നും മുന്നറിയിപ്പ് നല്‍കിയിട്ടും കര്‍ശന കുടിയേറ്റ നിയമങ്ങളില്‍ മാറ്റം വരുത്താനോ നഴ്‌സിങ്ങിനെ മൈഗ്രേഷന്‍ അഡ്‌വൈസറി കമ്മിറ്റിയുടെ ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കുവാനോ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. ഇതാണ് മേധാവികളെ പ്രകോപിപ്പിച്ചത്. ഏതായാലും പ്രതിഷേധ പ്രകടനത്തിന്റെ ഫലമെന്നോണം ഇപ്പോള്‍ നഴ്‌സിങ്ങും ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window