Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
എമര്‍ജന്‍സി വിഭാഗത്തിലെ ചെലവ് സ്വയം വഹികക്കണം
Reporter

ലണ്ടന്‍: ബ്രിട്ടനില്‍ ഇനി മുതല്‍ ആശുപത്രികളിലെ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി വിഭാഗങ്ങളിലെത്തുന്ന വിദേശികള്‍ ചെലവ് സ്വയം വഹിക്കണം.

ജിപിമാരെ സന്ദര്‍ശിക്കുന്നതിനും ഇനി വിദേശികളില്‍നിന്ന് ചാര്‍ജ് ഈടാക്കും. ഹെല്‍ത്ത് ടൂറിസം എന്ന പേരില്‍ ബ്രിട്ടനിലെ സര്‍ക്കാര്‍ ആരോഗ്യ രംഗം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നും, ഇതുവഴി അഞ്ഞൂറു മില്യന്‍ പൗണ്ട് പ്രതിവര്‍ഷം നഷ്ടമാകുന്നു എന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികള്‍.

വിദേശ കുടിയേറ്റക്കാരും ടൂറിസ്‌ററുകളും മറ്റും ഇപ്പോള്‍ തന്നെ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ക്കും ചികിത്സകള്‍ക്കും പരിചരണങ്ങള്‍ക്കും ഫീസ് നല്‍കിവരുന്നു. ഇത് അടിയന്തര ചികിത്സകള്‍ക്കും വ്യാപിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. നികുതി വഴി എന്‍എച്ച്എസിനു പണം നല്‍കാതിരിക്കുന്നവര്‍ക്ക് അവിടെനിന്ന് സൗജന്യ ചികിസ്ത സ്വീകരിക്കാനും അവകാശമില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

 
Other News in this category

 
 




 
Close Window