Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അഫ്‌സല്‍ ഗുരുവിന്റെ മകന് മാര്‍ക്ക് 95%, ആഗ്രഹം ഡോക്റ്ററാവാന്‍
Reporter

ശ്രീനഗര്‍ : പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയായ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരമായാണ് പത്താന്‍കോട്ട് ആക്രമണമെന്നായിരുന്നു ഭീകരരുടെ വാദം. പത്താന്‍കോട്ട് ആക്രമണം കണ്ണീരിനും പകപോക്കലിനുമെല്ലാം കാരണമാകുമ്പോള്‍ അഫ്‌സല്‍ ഗുരുവിന്റെ പതിനേഴ് വയസ്സുള്ള മകന്‍ ഗാലിബ് അബ്ദുള്‍ ഗുരുവിന് അതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല. കാരണം ഒരു നല്ല ഡോക്ടറായി സേവനം ചെയ്യുന്നതിനായാണ് ഗാലിബിന്റെ ശ്രമം.

പത്താം ക്‌സാസില്‍ 95 ശതമാനം മാര്‍ക്കുണ്ട് ഗലീബിന്. എ.ഐ.എം.എസില്‍ നിന്ന് എം.ബി.ബി.എസ് നേടണമെന്നാണ് ഗലീബിന്റെ ആഗ്രഹം. അച്ഛനെ ജയിലില്‍ കാണാന്‍ എത്തിയപ്പോള്‍ നന്നായി പഠിക്കണമെന്നാണ് അച്ഛന്‍ തന്നോട് പറഞ്ഞതെന്നും ഖുറാന്‍ വായിക്കണമെന്ന് പറഞ്ഞതും സോപോറിലെ വീട്ടിലിരുന്ന് ഗലീബ് ഓര്‍മ്മിക്കുന്നു.

അച്ഛനെക്കുറിച്ച് തനിക്ക് വലിയ ഓര്‍മ്മകളൊന്നുമില്ലെന്നും അച്ഛന്‍ കൂടുതലും പുസ്തകങ്ങള്‍ക്കൊപ്പമായിരുന്നുവെന്നും വായിച്ചും പഠിച്ചുമാണ് അച്ഛന്‍ കൂടുതല്‍ സമയം ചിലവിട്ടിരുന്നതെന്നും തന്നോടും അതുതന്നെ ചെയ്യുന്നതിന് പറയുമായിരുന്നുവെന്നും ഗലീബ് ഓര്‍മ്മിക്കുന്നു. എല്ലാം ദൈവത്തിന്റെ കൈകളിലാണെന്ന് അച്ഛന്‍ പറയുമായിരുന്നുവെന്നും ഗലീബ് ഓര്‍മ്മിക്കുന്നു.

താനൊരു മത വിശ്വാസിയാണെന്നും മത ഗ്രന്ഥങ്ങള്‍ വായിക്കാറുണ്ടെന്നും ഗലീബ് പറയുന്നു. കൂടുതല്‍ സമയവും താന്‍ പഠനത്തിന്റെ തിരക്കിലാണ്. അമ്മ തന്നോട് പഠിക്കാനാണ് പറയുന്നതെന്നും താന്‍ അതാണ് ചെയ്യുന്നതെന്നും ഗലീബ് പറയുന്നു.

സിനിമകള്‍ ഇഷ്ടപ്പെടുന്ന ഗലിബിന്റെ ഇഷ്ടനായകന്‍ ഹൃതിക് റോഷനാണ്. അദേഹത്തിന്റെ ഡാന്‍സിന്റെ ഫാനാണ് താനെന്ന് ഗലീബ് പറയുന്നു. ടോം ക്രൂസും ലിയനാഡോ ഡികാപ്രിയോയുമാണ് ഇഷ്ടതാരങ്ങള്‍. എ.ബി.ഡി വില്ലിയേഴ്‌സാണ് ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം. പാട്ടുകളും ഇഷ്ടപ്പെടുന്നു. പ്രത്യേകിച്ച് എമിനെമിന്റെ പാട്ടുകള്‍.

എയിംസില്‍ നിന്ന് എം ബി.ബി.എസ് നേടണമെന്നും ന്യൂറോളജിയിലും അവയവ ദാന ശാസ്ത്രക്രീയകളിലും സ്‌പെഷ്യലൈസ് ചെയ്യണമെന്നുമാണ് ഗലീബിന്റെ ആഗ്രഹം. തനിക്ക് കാശ്മീരില്‍ ജോലി ചെയ്യണമെന്നാണ് ആഗ്രഹമെന്നും അവിടെയാണ് ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ ക്ഷാമം അനുഭവിക്കുന്നതെന്നും ഗലീബ് വ്യക്തമാക്കി. ഐ.എ.എസിന് ചേരണമെന്ന് ആഗ്രഹമുണ്ടെങ്കിലും തന്റെ കുടുംബം അതിന് എതിരാണെന്നും ഗലീബ് കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window