Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
മൈഗ്രേഷന്‍ റെക്കോഡ് നിരക്കില്‍, ഈ വര്‍ഷം ജൂണ്‍ വരെ 3.35 ലക്ഷം
reporter
കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രക്‌സിറ്റ് തീരുമാനം നടപ്പാക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്. സാമ്പത്തിക നഷ്ടം ഉണ്ടാകുമെങ്കിലും കുടിയേറ്റം കുറയ്ക്കുക വഴി ഇത് പരിഹരിക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ സര്‍ക്കാരിന് തിരിച്ചടി നല്‍കി പുതിയ റിപ്പോര്‍ട്ട്. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം നെറ്റ് മൈഗ്രേഷന്‍ 3.35 ലക്ഷമായി. രാജ്യത്തേക്ക് കുടിയേറിവരും രാജ്യം വിട്ടുപോയവരും തമ്മിലുള്ള വ്യത്യാസമാണ് നെറ്റ് മൈഗ്രേഷന്‍. ഇതില്‍ തന്നെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റമാണ് ഇത്രയും ഉയരാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2.84 ലക്ഷം പേരാണ് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ബ്രിട്ടനിലേക്ക് എത്തിയത്.

നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ഗുഡ് വില്‍. കഴിഞ്ഞ വര്‍ഷം 3.26 ലക്ഷമായിരുന്നു വ്യത്യാസമെന്ന് ഓഫിസ് ഒഫ് സ്റ്റാറ്റിസ്റ്റിക്‌സ്. ഈ വര്‍ഷം ജൂണ്‍ വരെ രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ 6.50 ലക്ഷത്തിന്റെ വര്‍ധന രേഖപ്പെടുത്തി. ഇതാണ് നെറ്റ് ഇമിഗ്രേഷന്‍ വര്‍ധിക്കാന്‍ ഇടയാക്കിയത്. കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഗുഡ് വില്‍. ബ്രക്‌സിറ്റ് നടപ്പാകുന്നതോടെ സ്വതന്ത്ര സഞ്ചാരം നിലയ്ക്കും. അതോടെ കുടിയേറ്റവും നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഇതിനിടെ രാജ്യത്ത് ജോലി അന്വേഷിച്ചു വന്നിട്ട് ജോലി കിട്ടാതെ അലയുന്ന കുടിയേറ്റക്കാരെ പുറത്താക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ജോലി ഇല്ലാത്ത കുടിയേറ്റക്കാര്‍ രാജ്യത്തിന് ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ വാദം.

2015 ല്‍ രാജ്യത്ത് ഏറ്റവുമധികം എത്തിയത് റൊമേനിയക്കാരാണ്. 54,000 പേര്‍. ചൈന, പോളണ്ട്, ഇന്ത്യ എന്നിവര്‍ തൊട്ടുപിന്നിലുണ്ട്.
 
Other News in this category

 
 




 
Close Window