Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അപ്രന്റീസ്ഷിപ്പ് സ്‌കീമുമായി ജെറമി ഹണ്ട്; 25% അധികമായി തദ്ദേശീയരെ പരിശീലിപ്പിക്കും
reporter
എന്‍എച്ച്എസില്‍ നഴ്‌സുമാരുടെ ഒഴിവുകള്‍ വളരെയേറെയാണ്. ഇതിനു ശാശ്വതമായ പരിഹാരം കാണാതെ അപ്രന്റീസ്ഷിപ്പ് സ്‌കീമുമായി തെരേസാ സര്‍ക്കാര്‍. കേരളത്തിലെപ്പോലെ പണിയെടുപ്പിച്ചു പരിശീലിപ്പിക്കുന്ന പദ്ധതി വിപുലമാക്കാനാണ് നീക്കം. രണ്ട് വര്‍ഷം നീളുന്ന ഈ അപ്രന്റീസ്ഷിപ്പ് സ്‌കീം വഴി യോഗ്യരായവര്‍ രജിസ്‌റ്റേഡ് നഴ്‌സുമാരായി മാറും. ഇതിനുള്ള സീറ്റു 25 ശതമാനം കൂട്ടും.

ബ്രക്‌സിറ്റോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള നഴ്‌സുമാരുടെ ഒഴുക്ക് കുറയും. ഇയുവിന് പുറത്ത് നിന്നുമുള്ളവരെ ചെറിയ ചെലവില്‍ കൊണ്ടുവരാന്‍ നോക്കിയത് ഭാഷാ പരിജ്ഞാനകുറവില്‍ പൊലിഞ്ഞു. ഇതോടെയാണ് ആരോഗ്യ സെക്രട്ടറി ജെറെമി ഹണ്ടിന്റെ പുതിയ പ്രഖ്യാപനം. നാട്ടില്‍ നിന്ന് തന്നെ നഴ്‌സുമാരെ പരിശീലിപ്പിച്ച് എന്‍എച്ച്എസില്‍ സേവനത്തിന് ഇറക്കുക. സാമ്പത്തിക ബാധ്യതയും വരുന്നില്ല. ഇതുവഴി എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കാര്യങ്ങള്‍ കുറച്ച് കൂടി അനായാസമാക്കുമെന്നും ജെറമി ഹണ്ട് പറയുന്നു. എന്‍എച്ച്എസ് പ്രോപ്പര്‍ട്ടിയില്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് വേണ്ടെന്ന് വെയ്ക്കാനുള്ള അവകാശവും ഇതില്‍ ഉള്‍പ്പെടും.

പരിശീലനത്തിനുള്ള സ്ഥലങ്ങള്‍ 14500 ആയി വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഡിഗ്രി ട്രെയിനിംഗ് കേന്ദ്രങ്ങള്‍ 25 ശതമാനം അധികമാക്കും. കൂടാതെ 2019 മുതല്‍ ഓരോ വര്‍ഷവും 5500 നഴ്‌സിംഗ് അസോസിയേറ്റുമാരെ രംഗത്തിറക്കും. ഇവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ ഹോസ്പിറ്റലില്‍ പ്രയോഗിക്കാന്‍ അനുവാദം കൂടി നല്‍കും.

ജോലിയില്‍ രണ്ട് വര്‍ഷം നീളുന്ന പരിശീലനം സിദ്ധിക്കുന്നതോടെ ഇവരെ യോഗ്യരായ രജിസ്‌റ്റേഡ് നഴ്‌സുമാരായി മാറുന്ന പുതിയ അപ്രന്റീസ്ഷിപ്പ് സ്‌കീമാണ് നടപ്പാക്കുക. യോഗ്യരായ നഴ്‌സുമാര്‍ക്ക് പകരം ഇത്തരം അപ്രന്റീസ്ഷിപ്പ് നഴ്‌സുമാരെ നിയോഗിക്കുക എന്ന കേരളത്തിലെ തന്ത്രമാണ് യുകെ പരീക്ഷിക്കുന്നത്.
 
Other News in this category

 
 




 
Close Window