Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വീട്ടിലെ മുറികള്‍ എന്‍എച്ച്എസിന് നല്‍കി കാശുണ്ടാക്കാന്‍ പുതിയ പദ്ധതി വരുന്നു
reporter
നിങ്ങളുടെ വീട്ടില്‍ സൗകര്യപ്രദമായ മുറി ഒഴിഞ്ഞുകിടപ്പുണ്ടോ? ഉണ്ടെങ്കില്‍ അത് എന്‍എച്ച്എസിന് നല്‍കി കാശുണ്ടാക്കാം. മാസം ആയിരം പൗണ്ട് വരെ സമ്പാദിക്കാം. ഒരു രാത്രി 50 പൗണ്ട് വരെ കിട്ടാം. രോഗികള്‍ക്ക് കിടക്കാനും ഹോസ്പിറ്റലിലെ തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് എന്‍എച്ച്എസ് മുറികള്‍ വാടകയ്ക്ക് എടുക്കാന്‍ വീട്ടുടമകളെ സമീപിക്കുന്നത്. Airbnb മോഡല്‍ പദ്ധതിയാണ് എന്‍എച്ച്എസ് ആവിഷ്കരിക്കുന്നത്.


ഡിസ്ചാര്‍ജ് ചെയ്ത രോഗികള്‍ക്കും തീവ്ര പരിചരണം ആവശ്യമില്ലാത്ത രോഗികള്‍ക്കും മൂന്നു നേരം മൈക്രോവേവ് ഭക്ഷണവും വെള്ളവും അവരുമായി സംസാരിക്കുകയും ചെയ്‌തു പേയിങ് ഗസ്റ്റിനെ പോലെ രോഗികളെ കാണുകയാണ് വീട്ടുടമകള്‍ ചെയ്യേണ്ടത്. മാസം ആയിരം പൗണ്ട് വരെയാണ് എന്‍എച്ച്എസിന്റെ വാഗ്ദാനം. ഒരു രാത്രി ചുരുങ്ങിയത് 50 പൗണ്ട് വരെ രോഗികളെ താമസിപ്പിക്കുക വഴി കിട്ടും. ഒരു ദിവസത്തെ വാടകയായി 100 പൗണ്ടും ലഭിക്കും. ആശുപത്രികളുടെ സമീപത്തുള്ള വീട്ടുടമകള്‍ക്കാണ് കോളടിക്കുന്നത്.



രോഗികളെ കെയര്‍ ചെയ്യുന്ന കാര്യത്തില്‍ പരിചയമില്ലാത്തവര്‍ക്കു ആവശ്യമെങ്കില്‍ പരിശീലനവും നല്‍കും. പുതുതായി വിട്ടയ്ക്കുന്ന രോഗികള്‍ക്ക് പ്രായപൂര്‍ത്തിയായവരുടെ മേല്‍നോട്ടം മതിയാവും. സുരക്ഷിതവും സൗകര്യപ്രദവും ആയ സ്ഥലം ആയിരിക്കണമെന്ന് മാത്രം. യുകെയില്‍ ആദ്യമായി കൊണ്ടുവരുന്ന ഈ പദ്ധതിവലിയ വിവാദങ്ങള്‍ക്കു വഴിവച്ചേക്കാമെന്നു മാധ്യമങ്ങള്‍ പറയുന്നു. എങ്കിലും എന്‍എച്ച്എസിലെ തിരക്കും ബെഡ് ഒഴിവില്ലാത്തതും പരിഗണിച്ചു രോഗികള്‍ക്ക് സ്വകാര്യ റൂമുകളില്‍ ചികിത്സ തേടാം എന്ന ഉപായമാണ് എന്‍എച്ച്എസ് മേധാവികള്‍ മുന്നോട്ടുവയ്ക്കുന്നത്.



എസക്സ് കൗണ്‍സിലും എന്‍എച്ച്എസ് ട്രസ്റ്റും പുതിയ പദ്ധതി പരിഗണിച്ചു വരുകയാണ്. സൗത്തെന്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റല്‍ , സൗത്തെന്‍ഡ് ആന്റ് കാസില്‍ പോയിന്റ്, റെയ്‌ലെ ആന്റ് റോച് ഫോര്‍ഡ് സിസിജീസ്, എസക്സ് കൗണ്ടി കൗണ്‍സില്‍ , സൗത്തെന്‍ഡ് ബറോ കൗണ്‍സില്‍ എന്നിവിടങ്ങളിലാവും പദ്ധതി ആദ്യം നടപ്പാക്കുക. പരീക്ഷണം വിജയകരമാവുന്നതോടെ മറ്റു എന്‍എച്ച്എസ് ആശുപത്രികളിലും നടപ്പാക്കും. 'കെയര്‍ റൂംസ്' എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പുതിയ പദ്ധതിക്കെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. രോഗികളുടെ പരിചണമാണ് ഇവര്‍ മുന്നോട്ടു വയ്ക്കുന്നത്. വൃത്തിഹീനമായ ഭക്ഷണം നല്‍കും. പരിചരണം ഫലപ്രദമാവില്ല എന്നൊക്കെയാണ് വിമര്‍ശനം. ഭാവിയില്‍ രോഗികളെ പാര്‍പ്പിക്കാനായി സമുച്ചയങ്ങള്‍ ഉയരുമെന്നും രോഗികളെ താമസിപ്പിക്കല്‍ ബിസിനസ് ആയി മാറുമെന്നുമാണ് ആക്ഷേപം. എങ്കിലും എന്‍എച്ച്എസിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഇത്തരം മാര്‍ഗങ്ങള്‍ തേടേണ്ടത് അനിവാര്യമാണ്. അനുദിനം വര്‍ധിക്കുന്ന തിരക്കും ജീവനക്കാരുടെ കുറവും ഗൗരവതരമാണ്. നഴ്‌സിംഗ്, കെയറിങ് പരിശീലനം സിദ്ധിച്ച വീട്ടുടകള്‍ക്കു വലിയ നേട്ടമാകും പുതിയ പദ്ധതി.
 
Other News in this category

 
 




 
Close Window