Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
മാര്‍ച്ച് 27 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഫീസില്‍ വര്‍ധന: ഓണ്‍ലൈന്‍ ഫീസ് വര്‍ധിപ്പിച്ചിട്ടില്ല
reporter
ഈസ്റ്ററിനു മുമ്പ് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകളുടെ ഫീസ് കൂടുമെന്നു സൂചന. 12.50 പൗണ്ടാണ് വര്‍ദ്ധിപ്പിച്ചത്. 27 ശതമാനമാണ് വര്‍ദ്ധനയുടെ നിരക്ക്. മാര്‍ച്ച് 27 മുതല്‍ ചാര്‍ജ് വര്‍ധന നടപ്പാക്കുമെന്നാണ് അറിയുന്നത്. ഓണ്‍ലൈന്‍ അപേക്ഷകളുടെ നിരക്കില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകില്ല. 3 പൗണ്ട് മാത്രമാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ക്ക് വരുത്തിയിരിക്കുന്ന വര്‍ദ്ധന.
16 വയസ് വരെയുള്ളവരുടെ പാസ്‌പോര്‍ട്ടുകള്‍ക്ക് 12.50 പൗണ്ടാണ് വര്‍ദ്ധിപ്പിച്ചത്. ഫാസ്റ്റ് ട്രാക്ക് അപേക്ഷകളുടെ നിരക്ക് 103 പൗണ്ടില്‍ നിന്ന് 142 പൗണ്ടാകും. പ്രീമിയം സര്‍വീസുകള്‍ 128 പൗണ്ടില്‍ നിന്ന് 177 പൗണ്ടാകും. നേരിട്ടും ഓണ്‍ലൈനിലുമുള്ള അപേക്ഷകള്‍ക്ക് ഒരേ നിരക്ക് തന്നെയാണ് ഇതുവരെ ഈടാക്കി വരുന്നത്. ഇനി മുതല്‍ എല്ലാവരും ഓണ്‍ലൈന്‍ അപേക്ഷകളെ ആശ്രയിച്ചേക്കാം. കാരണം, അതാണ് ലാഭകരം.
അതിര്‍ത്തി സുരക്ഷയിലും അടിസ്ഥാന സൗകര്യ വികസനത്തിനും അടുത്ത വര്‍ഷത്തോടെ 100 ദശലക്ഷം പൗണ്ട് നിക്ഷേപിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പാസ്‌പോര്‍ട്ടുകള്‍ക്കുള്ള അപേക്ഷാനിരക്ക് ഉയര്‍ത്തിയതെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. പോസ്റ്റല്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള വര്‍ദ്ധിച്ച ചെലവാണ് അത്തരം ഫീസ് കുത്തനെ കൂട്ടിയതിന് ഹോം ഓഫീസിന്റെ ന്യായീകരണം. നീല പാസ്‌പോര്‍ട്ടുകള്‍ തിരികെ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമല്ല ഫീസ് വര്‍ദ്ധനയെന്നും അവക്ക് അധികമായി പണച്ചെലവുണ്ടാകില്ലെന്നും ഹോം ഓഫീസ് വ്യക്തമാക്കി.
ഫീസ് വര്‍ധനയില്‍ ലേബര്‍ പാര്‍ട്ടിയുടെയടക്കം എതിര്‍പ്പുകളൊന്നും ഫലം കണ്ടില്ല. മുതിര്‍ന്നവരുടെയും കുട്ടികളുടെയും പാസ്‌പോര്‍ട്ടുകളുടെ അപേക്ഷാ നിരക്ക് കൂടും. മുതിര്‍ന്നവര്‍ക്കുള്ള പാസ്‌പോര്‍ട്ടിന് ഇപ്പോള്‍ 72.50 പൗണ്ടാണ് ഫീസ്. ഇത് 85 പൗണ്ടായി ഉയരും. 17 ശതമാനം വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. കുട്ടികളുടെ പാസ്‌പോര്‍ട്ടുകളുടെ ഫീസിനും വര്‍ദ്ധന വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് 46 പൗണ്ട് ഈടാക്കിയിരുന്നത് 58.50 പൗണ്ടായി ഉയരും. ഈ വരുന്ന ആഴ്ചകളില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടും.
 
Other News in this category

 
 




 
Close Window