Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടനില്‍ പഠിച്ച് ഡോക്ടറാവാമെന്നു കരുതേണ്ട: ലക്ഷങ്ങള്‍ മുടക്കി പഠിച്ചു ഡോക്ടറായ യുവാവിനെ ഹോം ഓഫീസ് ഇതാ നാടു കടത്തുന്നു
Reporter
വിസ പുതുക്കാന്‍ 18 ദിവസം വൈകിയെന്നു ന്യായം നിരത്തി ജനറല്‍ പ്രാക്ടിഷനര്‍ക്കു നാടു കടത്തല്‍ ഭീഷണി. ഹോം ഓഫീസിന്റെ നിര്‍ദേശ പ്രകാരം പോലീസുകാര്‍ വന്ന് അറസ്റ്റു ചെയ്യുമെന്നു പേടിച്ച് മാഞ്ചസ്റ്ററിലെ അപ്പാര്‍ട്‌മെന്റിലെ താമസം മതിയാക്കി കൂട്ടുകരോടൊപ്പം പൊറുതി ആരംഭിച്ചിരിക്കുകയാണ് ഡോക്ടര്‍. ലൂക്. ഓങ്.
ഓങ്ങിനു വേണ്ടി നിരവധി സഹപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് മെഡിക്കല്‍ കൗണ്‍സില്‍, റോയല്‍ കോളെജിലെ ജിപിമാര്‍ തുടങ്ങിയ ഔദ്യോഗിക പ്രതിനിധികള്‍ ലൂക്കിന് പിന്തുണ പ്രഖ്യാപിച്ചു. നാല്‍പ്പതിനായിരം ആളുകള്‍ ലൂക്കിന് പിന്തുണ നല്‍കി കയ്യൊപ്പു പത്രം തയാറാക്കി. റോയല്‍ കോളജും എംപി ലൂസി പവലും ഡോക്ടര്‍ക്ക് അനുകൂലമായി നിലപാട് എടുത്തു. മാഞ്ചസ്റ്റര്‍ മേയറും ഹെല്‍ത്ത് സെക്രട്ടറി ആന്‍ഡി ബന്‍ഹാമിന്റെയും പിന്തുണയുണ്ട്. എംപിമാരും ജനങ്ങളും പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഹോം ഓഫീസ് നടപടിയെടുത്താല്‍ ഡോക്ടര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതാകും എന്നതാണു വാസ്തവം.
കഴിഞ്ഞ മൂന്നു വര്‍ഷമായി മാഞ്ചസ്റ്ററില്‍ ജിപിയായി ജോലി ചെയ്യുന്നയാളാണ് ലൂക്. സിംഗപ്പൂരാണ് ലൂക്കിന്റെ മാതൃരാജ്യം. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 2007ലാണ് ലൂക്ക് മെഡിസിന്‍ ബിരുദം നേടിയത്. ഇമിഗ്രേഷന്‍ ഓഫിസുമായി ബന്ധപ്പെടാന്‍ യാതൊരു നിവൃത്തിയുമില്ലാതെ വന്നതാണ് വീസ കാലാവധി കഴിഞ്ഞിട്ടും പുതുക്കാന്‍ കഴിയാതെ പോയതിനു കാരണമെന്നു ലൂക് പറയുന്നു.
സെപ്റ്റംബര്‍ മുതല്‍ രോഗികളെ ചികിത്സിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ലൂക്. വരുമാനം നിലച്ചതോടെ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. വലിയ തുക ചെലവാക്കി ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ പഠിച്ചാലും യുകെയില്‍ ഭാവി ജീവിതം ഇല്ലെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ച് എന്തെങ്കിലും മറുപടി നല്‍കാന്‍ ഹോം ഓഫീസ് തയാറായിട്ടില്ല.
 
Other News in this category

 
 




 
Close Window