Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
പത്തു വര്‍ഷം യുകെയില്‍ താമസിച്ചയാള്‍ക്ക് അനിശ്ചിതകാലത്തേക്ക് അവധി നല്‍കി ബ്രിട്ടീഷ് കോടതി: ഹോം ഓഫീസിന്റെ പിടിവാശി പൊളിഞ്ഞു
Reporter
യുകെയില്‍ പത്തു വര്‍ഷം താമസിച്ച ശേഷം അനിശ്ചിത കാലത്തേക്ക് അവധി ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ നിരസിച്ച ഹോം ഓഫീസിന്റെ മുടന്തന്‍ ന്യായങ്ങള്‍ക്കു ബ്രിട്ടീഷ് കോടതിയുടെ ശക്തമായ മറുപടി. പത്തു വര്‍ഷം തുടര്‍ച്ചയായി ബ്രിട്ടനില്‍ താമസിച്ചയാള്‍ക്ക് ദീര്‍ഘകാലത്തെ ലീവ് അനുവദിക്കാനില്ലെന്ന് ശാഠ്യം പിടിച്ച ഹോം ഓഫിസിന്റെ നടപടി ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ലണ്ടനിലെ പ്രശസ്തമായ ലീഗല്‍ അഡൈ്വസ് സ്ഥാപനമായ പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ് മുഖേനെ നല്‍കിയ അപ്പീലിലാണ് കോടതി ഉത്തരവുണ്ടായത്.
പത്തു വര്‍ഷം മുന്‍പ്, 2007ല്‍ യുകെയില്‍ എത്തിയ വ്യക്തിയാണ് പരാതിക്കാരന്‍. പത്തു വര്‍ഷം സ്ഥിരമായി യുകെയില്‍ താമസിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം ദീര്‍ഘകാല ലീവിനായി ഹോം ഓഫീസിനെ സമീപിച്ചു. യുകെയില്‍ താമസിച്ച കാലയളവില്‍ 105 ദിവസത്തെ ഗ്യാപ്പുണ്ടെന്നു പറഞ്ഞ് ഹോം ഓഫീസ് അദ്ദേഹത്തിന്റെ അപേക്ഷ തള്ളി. ഇതിനെ തുടര്‍ന്ന് പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സിനെ സമീപിച്ച കക്ഷി ഈ വിഷയത്തില്‍ അപ്പീല്‍ നല്‍കി. ഒഴിവാക്കാനാവുന്ന സാഹചര്യത്തില്‍ മുടന്തന്‍ ന്യായങ്ങള്‍ നിരത്തിയും ഒഴികഴിവുകള്‍ വിശദീകരിച്ചും അപേക്ഷ നിഷേധിച്ച ഹോം ഓഫീസിന്റെ നടപടി ആശാസ്യകരമല്ലെന്ന് അപ്പീല്‍ കോടതി വിധിയെഴുതി. പരാതിക്കാരന്‍ സമൂഹത്തിന് ബാധ്യതയായിട്ടില്ലെന്നും ഇതുവരെയുള്ള ട്രാക്ക് റെക്കോഡുകളില്‍ പിഴവുകളുണ്ടായിട്ടില്ലെന്നും കോടതി തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടി. പരാതിക്കാരനെ മടക്കി അയയ്ക്കാനാവില്ലെന്നും അപേക്ഷ സ്വീകരിച്ച് നടപടി എടുക്കണമെന്നും കോടതി വിധിച്ചു.
 
Other News in this category

 
 




 
Close Window