Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിദ്യാര്‍ത്ഥിക്ക് ഹോം ഓഫീസ് നഷ്ടപരിഹാരം നല്‍കണം
പോള്‍ ജോണ്‍
ലണ്ടന്‍ : വിസയടിച്ച് നല്‍കാതെ പാസ്‌പോര്‍ട്ട് കൈവശം വച്ചു താമസിപ്പിച്ചതിന് ഹോം ഓഫീസ് വിദ്യാര്‍ത്ഥിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ശ്രീലങ്കന്‍ സ്വദേശിയായ അട്ടപ്പട്ടു ലക്ക് സമാന്‍ നല്‍കിയ ഹര്‍ജിയിലാണ് High Court, Queens Bench Division-ലെ ഡെപ്യൂട്ടി ജഡ്ജ് സ്റ്റീഫന്‍ മോര്‍ട്ടിസ് ക്യൂസി ഈ ഉത്തരവ് നല്‍കിയത്.

ഹര്‍ജിക്കാരന്‍ ശ്രീലങ്കയില്‍ മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനാണ്. അവിടെ നിന്നും യുകെയിലെ ഫ്‌ളൈഡ് കോളേജില്‍ പഠിക്കാന്‍ വരുന്നതിന് 2008 സെപ്റ്റംബറില്‍ കൊളംബോയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനില്‍ അപേക്ഷ നല്‍കി. എന്നാല്‍ യുകെ എംബസി വിസ നിഷേധിച്ചു. ഇതിനെതിരെ അന്നത്തെ നിയമമനുസരിച്ച് ഇമിഗ്രേഷന്‍ ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കി. ഈ അപ്പീല്‍ കോടതി അനുവദിക്കുകയും ചെയ്തു. ഇതിനു ശേഷം 2010 ജനുവരിയില്‍ വിസ Endorse ചെയയ്ുന്നതിനായി ശ്രീലങ്കന്‍ ഹൈക്കമ്മീഷനില്‍ നല്‍കി.

എന്നാല്‍ ഓഗസ്റ്റ് 2010 ആയിട്ടും വിസ നല്‍കുകയോ പാസ്‌പോര്‍ട്ട് തിരികെ നല്‍കുകയോ ചെയ്തില്ല. ഇതിനെതിരെ അട്ടപ്പട്ടു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ തനിക്ക് മെര്‍ച്ചന്റ് നേവിയില്‍ ഈ കാലയളവില്‍ ജോലി ചെയ്യാന്‍ സാധിച്ചില്ലെന്നും അട്ടപ്പട്ടു കോടതിയെ അറിയിച്ചു. വിസ നല്‍കാന്‍ എടുത്ത കാലാവധിയെ വിമര്‍ശിച്ച കോടതി അട്ടപ്പട്ടുവിന്റെ പാസ്‌പോര്‍ട്ട് പിടിച്ചു വച്ച നടപടി ശരിയായില്ലെന്നും, അതിനാല്‍ ഹര്‍ജിക്കാരന് നഷ്ടപരിഹാരം നല്‍കണമെന്നും വിധിച്ചു. നഷ്ടപരിഹാര തുക ഇരു പാര്‍ട്ടികളുടെയും അഭിപ്രായമറിഞ്ഞ ശേഷം തീരുമാനിക്കുമെന്നും കോടതി പറഞ്ഞു.
 
Other News in this category

 
 




 
Close Window