Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇംഗ്ലീഷ് പഠിക്കാന്‍ തയാറല്ല, ഭാര്യക്കൊപ്പം കഴിയാന്‍ അനുവദിക്കണം
reporter
ലണ്ടന്‍: ഗുജറാത്ത് സ്വദേശി വാലി ചപ്തി ഇംഗ്ലീഷ് പഠിക്കാന്‍ തയാറല്ല. എന്നാല്‍ യുകെയിലെ ലെസസ്റ്ററില്‍ താമസിക്കുന്ന ഭാര്യ റഷീദ ചപ്തിയോടൊപ്പം താമസിക്കാന്‍ അനുവദിക്കണമെന്ന ഇദ്ദേഹം ആവശ്യപ്പെട്ടു. റാഷിദയ്ക്കു ബ്രിട്ടീഷ് പൗരത്വമുണ്ട്. ബ്രിട്ടീഷ് ഇമിഗ്രേഷന്‍ നിയമപ്രകാരം യുകെയിലേക്കു കുടിയേറമെങ്കില്‍ ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. എന്നാല്‍ ഒമ്പതാം വയസില്‍ പഠനം നിര്‍ത്തിയ ഇദ്ദേഹം ഇതിനു തയാറല്ല. മനുഷിക പരിഗണനയുടെ പേരില്‍ തന്നെ ഭാര്യക്കൊപ്പം താമസിക്കാന്‍ അനുവദിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവ്ശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭാര്യ റാഷിദ കോടതിയില്‍ ഹര്‍ജി നല്‍കി. 37 വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ആറു കുട്ടികളുണ്ട്. ബര്‍മ്മിങ്ഹാം കോടതിയിലാണു അ്പ്പീല്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി റാഷിദ ഇന്ത്യയ്ക്കും ലെസസ്റ്ററിനുമിടയില്‍ യാത്ര നടത്തുകയാണ്. 2010 നവംബറിലാണു കുടിയേറ്റക്കാര്‍ക്കു ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമാക്കിയത്. തങ്ങള്‍ക്ക് അനുകൂലമായി വിധി ലഭിച്ചാല്‍ ഇത്തരത്തില്‍ കഷ്ടപ്പെട്ടുന്ന നിരവധി പേര്‍ക്ക് ആശ്വാസമാകുമെന്നു വാലി അറിയിച്ചു. ആറു വര്‍ഷം മുന്‍പാണു മാതാപിതാക്കള്‍ക്കൊപ്പം റാഷിദ ബ്രിട്ടണില്‍ എത്തിയത്. ആഫ്രിക്കയിലെ ബ്രിട്ടീഷ് കോളനിയിലാണ് ഇവര്‍ ജനിച്ചത്. അതിനാല്‍ തന്നെ ബ്രിട്ടീഷ് പൗരത്വം ലഭിച്ചു. തുടര്‍ന്നു റാഷിദയ്ക്കു 15 വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ ഇന്ത്യയിലെത്തി. തുടര്‍ന്നു വാലിയെ വിവാഹം ചെയ്തു. റാഷിദ സഹോദരങ്ങളോടൊപ്പമാണു ലെസസ്റ്ററില്‍ താമസിക്കുന്നത്. ഇവരുടെ കുട്ടികള്‍ ഇന്ത്യയിലെത്തി വിവാഹം കഴിച്ചു താമസിക്കുകയാണ്. വാലി ഇപ്പോള്‍ ബറോഡയിലാണു താമസം. മാനുഷിക പരിഗണന കണക്കിലെടുത്തു താമസിക്കാന്‍ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. തങ്ങളുടെ കൂടെയുള്ളവര്‍ക്ക് ഇംഗ്ലീഷ് വായിക്കാനും എഴുതാനും അറിയാം. ഈ സാഹചര്യത്തില്‍ താന്‍ ഭാഷ പഠിക്കേണ്ട ആവശ്യമില്ലെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. ഗുജറാത്തി അല്ലാതെ മറ്റൊരു ഭാഷയും തനിക്കു വഴങ്ങില്ലെന്ന് ഇദ്ദേഹം അറിയിച്ചു. അനുകൂല വിധി സമ്പാദിക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
 
Other News in this category

 
 




 
Close Window