Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടീഷ് പൗരത്വം ലഭിച്ചാലും രാജ്യതാത്പപര്യം ലംഘിച്ചാല്‍ പുറത്താക്കപ്പെടും
Reporter
ലണ്ടന്‍: ബ്ര്ിട്ടനിലേക്കു കുടിയേറുന്ന ഏതൊരാളുടെയും മോഹമാണ് ബ്രിട്ടീഷ് പൗരത്വം ലഭിക്കുക എന്നത്. എന്നാല്‍, ഇതു ലഭിച്ചുകഴിഞ്ഞാല്‍ എല്ലാം തികഞ്ഞു എന്നു കരുതേണ്ട. എപ്പോള്‍ വേണമെങ്കിലും പൗരത്വം റദ്ദാക്കാന്‍ ഹോം ഓഫിസിനും ഹോം സെക്രട്ടറിക്കുമുണ്ട്. രാജ്യതാത്പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എന്ന കണ്ടെത്തിയാല്‍ മാത്രമേ പ്രധാനമയും പൗരത്വം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയിലേക്കു നീങ്ങുകയുള്ളു.
2006 ലെ ഇമിഗ്രേഷന്‍, അസൈലം ആന്‍ഡ് നാഷണാലിറ്റി നിയമം നടപ്പായതോടെയാണ് ഇതിനുള്ള സാധ്യത ഉയര്‍ന്നത്. 2005 ല്‍ അമ്പതിലേറെ പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനമാണ് ഹോം ഓഫിസിന് ഇത്തരമൊരു അധികാരം നല്‍കാന്‍ കാരണമായത്. ഇതിനു ശേഷം നിരവധി പേരുടെ പൗരത്വം റദ്ദാക്കിയിട്ടുണ്ട്. രാജ്യതാത്പര്യം സംരക്ഷിക്കുക എന്നതാണ് ഈ നിയമത്തിന്റെ പരമപ്രധാനമായ ലക്ഷ്യം.
കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ നാലു തവണ ഈ അധികാരം ഉപയോഗപ്പെടുത്തി ഹോം സെക്രട്ടറി നിരവധി പേരുടെ ഇരട്ട പൗരത്വം റദ്ദാക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിനു ശേഷം ഒമ്പതു തവണ ഇത് ഉപയോഗപ്പെടുത്തി വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയി്ട്ടുണ്ട്. ഇതില്‍ അഞ്ചു പേര്‍ പാക്കിസ്ഥാനികളും രണ്ടു പേര്‍ സുഡാനില്‍ നിന്നുള്ളവരും ഓസ്‌ട്രേലിയ, ഇറാക്ക്, റഷ്യ, ഈജിപ്ത്, ലെബനന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ബ്രിട്ടീഷ് പൗരത്വം റദ്ദാക്കാന്‍ ഹോം സെക്രട്ടറി തയാറാകുന്നുണ്ടെങ്കിലും ഇതിനുളള കാരണം വെളിപ്പെടുത്താറില്ല. രാജ്യതാത്പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്ന് ഹോം സെക്രട്ടറിക്കു ബോധ്യപ്പെട്ടാല്‍ മതി യാതൊരു വിശദീകരണവുമില്ലാതെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കാന്‍ കഴിയുമെന്നാണ് ഇപ്പോഴത്തെ നിയമം അനുശാസിക്കുന്നത്.
ഇപ്പോള്‍ ഈ നയമം കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്. ഒരു യുവാവ് കൊല്ലപ്പെട്ടതിന്റെ പേരില്‍ തെരുവിലിറങ്ങിയവര്‍ വ്യാപക നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. ഇതില്‍ നിരവധി മറ്റു രാജ്യക്കാരും ഉള്‍പ്പെട്ടിരുന്നു. ഇത്തരം രാജ്യവിരുദ്ധ പ്രവര്‍ത്തനം തടയാനാണ് ഇത്തരം നടപടികള്‍ ശക്തമാക്കിയിരിക്കുന്നത്. കലാപത്തില്‍ ശിക്ഷിക്കപ്പെടുന്ന എല്ലാ വിദേശ പൗരന്മാരുടെയും പൗരത്വം റദ്ദക്കുമെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.
 
Other News in this category

 
 




 
Close Window