Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6324 INR  1 EURO=109.6732 INR
ukmalayalampathram.com
Mon 07th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അത്തം വരവേറ്റ് തൃപ്പൂണിത്തുറയില്‍ ആഘോഷം: പത്താം നാള്‍ ഓണത്തിന് ഒരുക്കം തുടങ്ങി മലയാളികള്‍
Text By: UK Malayalam Pathram
ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് ഉജ്ജ്വല തുടക്കമായി. അത്തം നഗറായ തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് സ്‌കൂള്‍ മൈതാനിയില്‍ രാവിലെ ഒമ്പതിന് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അത്താഘോഷം ഉദ്ഘാടനം ചെയ്തു. നടന്‍ ജഗദീഷും മന്ത്രി അനൂപ് ജേക്കബും ചേര്‍ന്നാണ് ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തത്.
കൊച്ചി രാജഭരണകാലത്തെ അത്തച്ചമയത്തിന്റെ ഓര്‍മകള്‍ പുതുക്കുന്ന ആഘോഷത്തില്‍ രണ്ടായിരത്തോളം കലാകാരന്മാരാണ് പങ്കെടുത്തത്. മേളവും താളവുമായി കേരളത്തിന്റെ തനത് കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും അണിനിരന്ന ഘോഷയാത്ര കാണാന്‍ ചെറുമഴയെപ്പോലും അവഗണിച്ച് ആയിരങ്ങള്‍ നഗരവീഥികളില്‍ എത്തി.
അത്തം നഗറില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര ബസ് സ്റ്റാന്‍ഡ് റോഡ്, സ്റ്റാച്യു, കിഴക്കേക്കോട്ട, എസ്.എന്‍. ജങ്ഷന്‍, വടക്കേക്കോട്ട, പൂര്‍ണത്രയീശ ക്ഷേത്രം റോഡ് വഴി സഞ്ചരിച്ച് അത്തം നഗറില്‍ത്തന്നെ സമാപിക്കും. സിയോണ്‍ ഓഡിറ്റോറിയത്തില്‍ അത്തപ്പൂക്കള മത്സരവും വൈകീട്ട് മൂന്നുമുതല്‍ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ലായം കൂത്തമ്പലത്തില്‍ കലാസന്ധ്യയ്ക്കും തുടക്കമാകും. തൃപ്പൂണിത്തുറയിലെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 25-ന് സമാപിക്കും.
 
Other News in this category

 
 




 
Close Window