Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ആനുകൂല്യത്തിനായി കുടിയേറുന്നവര്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നു : ബറോനെസ്
Reporter
ലണ്ടന്‍ : ആനൂകൂല്യങ്ങള്‍ നേടാന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നു കുടിയേറുന്നവര്‍ കൂടുതല്‍ കുട്ടികള്‍ക്കു ജന്മം നല്‍കുന്നതായി യുകെയിലെ ആദ്യ ഏഷ്യന്‍ പ്രഭ്വി പറഞ്ഞു. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണു കുടുംബം വലുതാക്കാന്‍ ശ്രമിക്കുന്നതെന്നു ബറോനെസ് ഫഌദേര്‍ പറഞ്ഞു. അവിഭക്ത ഇന്ത്യയിലെ ലാഹോര്‍ ജനിച്ചതാണു ബറോനെസ്. ഇന്ത്യന്‍ കുടുംബങ്ങള്‍ ഇതില്‍ ഉള്‍പ്പെടില്ലെന്ന് അവര്‍ അറിയിച്ചു.

ആനൂകൂല്യങ്ങള്‍ വെട്ടിക്കുറച്ചാല്‍ മാത്രമേ ഇത്തരം ജനസംഖ്യ നിയന്ത്രിക്കാന്‍ സാധിക്കൂ. സര്‍ക്കാരിന്റെ ക്ഷേമമേഖലയിലെ മാറ്റങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ആര്‍ക്കും ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. വലിയ കുടുംബങ്ങളോടു ഇന്ത്യക്കാര്‍ക്കു താത്പര്യമില്ല. കുട്ടികളെ വിദ്യാസമ്പന്നരാക്കാനാണു ഇവര്‍ക്കു താത്പര്യം ഈ സാഹചര്യത്തില്‍ അധികം കുട്ടികള്‍ വേണമെന്ന് ഇവര്‍ക്ക് ആഗ്രഹമില്ല. എന്നാല്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ കുട്ടികള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം നല്‍കുന്നില്ല. രണ്ടു കുട്ടികള്‍ ഉള്ളവര്‍ക്കു മുഴുവന്‍ ആനൂകൂല്യവും മൂന്നാമതൊരു കുട്ടി ഉണ്ടായാല്‍ മൂന്നില്‍ രണ്ട് ആനുകൂല്യവും നാലാമതു കുട്ടിയുണ്ടായാല്‍ പകുതി ആനുകൂല്യവും നല്‍കിയാല്‍ മതിയെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ഇവരുടെ ശുപാര്‍ശ ലേബര്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ വക്താവ് ലോര്‍ഡ് മക് കെന്‍സി അംഗീകരിച്ചില്ല. അറുപതു വര്‍ഷത്തെ ക്ഷേമമേഖലയില്‍ വന്‍ മാറ്റം വരുത്തുന്നതാണു വെല്‍ഫയര്‍ റിഫോം ബില്‍ എന്നു റിഫോം മന്ത്രി ലോഡ് ഫ്രോഡ് അറിയിച്ചു.
 
Other News in this category

 
 




 
Close Window