Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
UK Special
  Add your Comment comment
യുകെ യൂണിവേഴ്‌സിറ്റികള്‍ ഇന്ത്യയില്‍ ക്യംപസ് ആരംഭിക്കുന്നു
reporter

ലണ്ടന്‍: കുടിയേറ്റം വര്‍ദ്ധിക്കുന്നതിന്റെ പേരില്‍ വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ യുകെ യൂണിവേഴ്‌സിറ്റികളിലേക്കുള്ള ഇന്ത്യക്കാരുടെ ഒഴുക്ക് കുറയുകയും ചെയ്തു. ഇത് യുകെ യൂണിവേഴ്‌സിറ്റികള്‍ക്ക് സമ്മാനിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് നിസ്സാരമല്ല. ഈ ഘട്ടത്തിലാണ് വിസാ നിയന്ത്രണങ്ങളുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഇന്ത്യയില്‍ ക്യാംപസുകള്‍ ആരംഭിക്കാന്‍ യുകെ യൂണിവേഴ്‌സിറ്റികള്‍ തയ്യാറെടുക്കുന്നത്. സ്വദേശത്ത് സ്ഥിതി മോശമാകുന്നതോടെയാണ് ഇന്ത്യയില്‍ യുകെ യൂണിവേഴ്‌സിറ്റികള്‍ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നത്.

40 മില്ല്യണ്‍ വിദ്യാര്‍ത്ഥികളുള്ള വിപണിയില്‍ നിന്നും സ്വര്‍ണ്ണം വാരാമെന്നാണ് യുകെ യൂണിവേഴ്‌സിറ്റികളുടെ മോഹം. ഡല്‍ഹിയുടെ സാറ്റലൈറ്റ് നഗരമായ ഗുഡ്ഗാവില്‍ ക്യാംപസ് തുടങ്ങുന്നതായി സൗത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ച് കഴിഞ്ഞു. ഇന്ത്യയിലെ തങ്ങളുടെ ആദ്യ ക്യാംപസിലേക്ക് അധികൃതര്‍ വിദ്യാര്‍ത്ഥികളെ ചേര്‍ക്കാനും തുടങ്ങിയിട്ടുണ്ട്. ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയുടെ ക്യാംപസ് ഇന്ത്യയില്‍ ആരംഭിക്കേണ്ടത് പ്രധാനമാണെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ക്രിസ് ഡേ ബ്രിട്ടീഷ് കൗണ്‍സില്‍ ഈവന്റില്‍ പറഞ്ഞു. സറേ, കവന്‍ട്രി ഉള്‍പ്പെടെ മറ്റ് പല ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളും ഈ വഴിക്ക് നീങ്ങുകയാണ്. 2022-23 വര്‍ഷത്തില്‍ 125,000-ലേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുകെയില്‍ പഠിക്കാനെത്തി. എന്നാല്‍ വിസാ നിയന്ത്രണങ്ങള്‍ വന്നതും, അന്താരാഷ്ട്ര മത്സരം കടുത്തതും അനിശ്ചിതാവസ്ഥ സമ്മാനിക്കുന്ന ഘട്ടത്തിലാണ് ഇന്ത്യയിലേക്ക് ചുവടുവെച്ച് പണം വാരാന്‍ യൂണിവേഴ്‌സിറ്റികള്‍ഒരുങ്ങുന്നത്.

 
Other News in this category

 
 




 
Close Window