Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ മലയാളി വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് 8 വര്‍ഷം തടവ്
reporter

ലണ്ടന്‍: കിങ്‌സ് കോളജ് വിദ്യാര്‍ത്ഥിനി ആലിയ മുഹമ്മദ് (20) കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് എട്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ക്യാംപസിന് പുറത്തെ ബെഞ്ചില്‍ ഇരിക്കുകയായിരുന്ന ആലിയയെ അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

സതാംപ്ടണില്‍ നിന്നുള്ള ക്രിസ്റ്റഫര്‍ ജാക്‌സന്‍ (27) ആദ്യമായി ഇലക്ട്രിക് വാഹനം ഓടിക്കുമ്പോഴാണ് അപകടം നടന്നത്. ബ്രേക്ക് അമര്‍ത്തിയെന്ന് കരുതി ആക്‌സിലറേറ്റര്‍ അമര്‍ത്തിയതാണ് അപകടകാരണമെന്ന് കോടതി കണ്ടെത്തി.

അപകടത്തില്‍ മറ്റ് വിദ്യാര്‍ത്ഥിനികളായ ഐറെം യോള്‍ഡാസ് (28), യാമിന്‍ ബെല്‍മെസോസ് (24) എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. പ്രതി കോടതിയില്‍ കുറ്റം സമ്മതിക്കുകയും, കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സംഭവം നടന്നതെന്നും ജഡ്ജി ഫിലിപ്പ് കാറ്റ്‌സ് കെസി വിധിയില്‍ വ്യക്തമാക്കി

 
Other News in this category

 
 




 
Close Window