Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ സ്ഥിരതാമസത്തിന് ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം
reporter

ലണ്ടന്‍: യുകെയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി (പി.ആര്‍) നേടാന്‍ ഇനി ഉയര്‍ന്ന നിലവാരത്തിലുള്ള ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കേണ്ടിവരും. കുടിയേറ്റ നിയമങ്ങളില്‍ കൊണ്ടുവരുന്ന പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഈ മാറ്റം.

പുതിയ നിയമപ്രകാരം, അപേക്ഷകര്‍ക്ക് എ-ലെവല്‍ നിലവാരത്തിലുള്ള ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കണം. എഴുത്ത്, വായന, സംസാരിക്കല്‍, മനസ്സിലാക്കല്‍ എന്നീ നാല് മേഖലകളിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കേണ്ടതായിരിക്കും.

നിയമം നടപ്പിലാകുന്നതിന് മുമ്പ് അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ഒരു വര്‍ഷത്തെ മുന്‍കൂര്‍ സമയം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജി.സി.എസ്.ഇ നിലവാരത്തില്‍ നിന്ന് എ-ലെവല്‍ നിലവാരത്തിലേക്ക് എത്താന്‍ ഏകദേശം 200 മണിക്കൂര്‍ പഠനം ആവശ്യമുണ്ടെന്നാണ് വിലയിരുത്തല്‍.

2027 മാര്‍ച്ച് മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരാനാണ് സാധ്യത. കൂടാതെ, സ്ഥിരതാമസത്തിന് അര്‍ഹത നേടാന്‍ 10 വര്‍ഷത്തെ താമസകാലാവധി നിര്‍ബന്ധമായിരിക്കുമെന്നതും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ബ്രിട്ടീഷ് സമൂഹത്തിന് നിര്‍ണായക സേവനം നല്‍കുന്നവര്‍ക്ക് ഇളവ് അനുവദിക്കും.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ പോലുള്ള മുന്‍നിര ആരോഗ്യപ്രവര്‍ത്തകരും, സ്‌കില്‍ഡ് വര്‍ക്ക് വിസയിലൂടെ എത്തിയ ചില വിദഗ്ധരും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ തന്നെ പി.ആറിന് അപേക്ഷിക്കാനുള്ള അര്‍ഹത നേടും. വിദഗ്ധരുടെ സേവനം യുകെയ്ക്ക് അനിവാര്യമായതിനാല്‍, കുടിയേറ്റം നിയന്ത്രിക്കുമ്പോഴും അവരുടെ സേവനം ഒഴിവാക്കാനാകില്ല. മറ്റ് മേഖലകളില്‍ ഉള്ളവര്‍ക്ക് പുതിയ പരിഷ്‌കാരങ്ങള്‍ കനത്ത തിരിച്ചടിയായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു

 
Other News in this category

 
 




 
Close Window