Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തിനിടെ ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസ് ഭാഗികമായി പുനഃരാരംഭിച്ചു
reporter

ലണ്ടന്‍: ബ്രിട്ടനിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള ഇത്തിഹാദ്, എമിറേറ്റ്‌സ് വിമാന സര്‍വീസുകള്‍ ഭാഗികമായി പുനഃരാരംഭിച്ചു. അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് ഇന്നലെ മുതലാണ് ചില വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ചത്.

ഖത്തര്‍ എയര്‍വേയ്‌സ്, ഗള്‍ഫ് എയര്‍ സര്‍വീസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. നിലവിലെ സാഹചര്യത്തില്‍ എല്ലാ സര്‍വീസുകളും നടത്താനാകില്ലെങ്കിലും, ലിമിറ്റഡ് സര്‍വീസുകളിലൂടെ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാനാണ് എയര്‍ലൈന്‍ കമ്പനികളുടെ തീരുമാനം.

അമേരിക്കന്‍-ഇസ്രയേലി സേനകളുടെ ഇറാന്‍ ആക്രമണവും ഇറാന്റെ തിരിച്ചടിയും മൂലം കഴിഞ്ഞാഴ്ച ഗള്‍ഫ് മേഖലയിലൂടെയുള്ള ആയിരക്കണക്കിന് വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. ലക്ഷക്കണക്കിന് യാത്രക്കാരെ ഇത് പ്രതികൂലമായി ബാധിച്ചു. കുടുങ്ങിയവരെ തിരികെ എത്തിക്കാനാണ് ഇപ്പോള്‍ ആരംഭിച്ച സര്‍വീസുകളുടെ പ്രധാന ലക്ഷ്യം.

ബ്രിട്ടന്‍ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകളും ആരംഭിച്ചിട്ടുണ്ട്. മസ്‌കത്തില്‍ കുടുങ്ങിയ യാത്രക്കാരുമായി രണ്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഇതിനോടകം ബ്രിട്ടനിലെത്തി. സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലാണ് ഇവ ഇറങ്ങിയത്.

ലണ്ടന്‍ ഹീത്രു, മാഞ്ചസ്റ്റര്‍, ബാര്‍സിലോണ, ബ്രസല്‍സ്, ഡബ്ലിന്‍, റോം, പാരിസ്, മിലാന്‍ എന്നിവിടങ്ങളിലേക്കാണ് ഇത്തിഹാദ് സര്‍വീസ് പുനഃരാരംഭിച്ചിരിക്കുന്നത്. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് പ്രഥമ പരിഗണന.

ഇന്ന് അബുദാബിയില്‍ നിന്ന് ഹീത്രു, ഗാട്ട്വിക്ക്, ബര്‍മിങ്ങാം, മാഞ്ചസ്റ്റര്‍, എഡിന്‍ബറോ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച മാത്രം 35 എമിറേറ്റ്‌സ് വിമാനങ്ങള്‍ ബ്രിട്ടനിലെ വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തി, 30,000 പേരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചു.

ദുബായില്‍ നിന്ന് ഇന്ന് 83 സ്ഥലങ്ങളിലേക്കായി 106 സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഖത്തര്‍, ബഹ്‌റൈന്‍ എയര്‍സ്‌പേസുകള്‍ ഇനിയും തുറക്കാത്തത് യാത്രക്കാര്‍ക്ക് വലിയ പ്രതിസന്ധിയാണ്. എത്രയും വേഗം സര്‍വീസ് പുനഃരാരംഭിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു

 
Other News in this category

 
 




 
Close Window