Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ എനര്‍ജി പ്രൈസ് ക്യാപ് 160 പൗണ്ട് ഉയരാന്‍ സാധ്യത
reporter

ലണ്ടന്‍: മദ്ധ്യപൂര്‍വ്വേഷ്യയിലെ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ പ്രകൃതിവാതക വില ഉയരുമെന്നതിനാല്‍ യുകെയിലെ എനര്‍ജി പ്രൈസ് ക്യാപ് 160 പൗണ്ട് വരെ ഉയരുമെന്ന് റിപ്പോര്‍ട്ട്. കോണ്‍വാള്‍ ഇന്‍സൈറ്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, വൈദ്യുതിയും പ്രകൃതി വാതകവും ഉപയോഗിക്കുന്ന ഒരു ശരാശരി കുടുംബത്തിന് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 1801 പൗണ്ട് എനര്‍ജി ബില്ലായി നല്‍കേണ്ടിവരും. ഏപ്രിലിലെ പ്രൈസ് ക്യാപ്പിനെക്കാള്‍ 160 പൗണ്ട് അധികമാണിത്.

ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് ഖത്തറിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ്ജമേഖലയില്‍ തടസ്സം നേരിടുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ ദ്രവീകൃത പ്രകൃതി വാതക (എല്‍.എന്‍.ജി) വിതരണക്കാരായ ഖത്തറിന്റെ വില വര്‍ധനവ് ബ്രിട്ടനിലേക്കുള്ള ഇറക്കുമതിയുടെ ചെലവിനെയും ബാധിക്കും.

യുദ്ധം നീണ്ടുനില്‍ക്കുകയാണെങ്കില്‍ എനര്‍ജി പ്രൈസ് ക്യാപ് 2500 പൗണ്ട് വരെയായി ഉയരാന്‍ സാധ്യതയുണ്ടെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. റഷ്യ-യുക്രൈന്‍ സംഘര്‍ഷകാലത്തെ സാഹചര്യം വീണ്ടും ആവര്‍ത്തിക്കപ്പെടാമെന്ന ആശങ്കയും വിദഗ്ധര്‍ പ്രകടിപ്പിക്കുന്നു.

കോണ്‍വാള്‍ ഇന്‍സൈറ്റ് പ്രവചിക്കുന്നതില്‍ നിന്നും കൂടുതലായി വില ഉയരാന്‍ സാധ്യതയുണ്ടെന്ന് അവര്‍ വ്യക്തമാക്കുന്നു. ജൂലൈയിലെ പ്രൈസ് ക്യാപ് തീരുമാനിക്കുന്നതിനുള്ള അസ്സസ്‌മെന്റ് കാലയളവ് ഇപ്പോഴാണ് ആരംഭിച്ചിരിക്കുന്നത്. അതിനാല്‍ യുദ്ധം നീണ്ടുപോകുകയും എല്‍.എന്‍.ജി നിരക്ക് ക്രമാതീതമായി ഉയരുകയും ചെയ്താല്‍ പ്രവചിച്ചതിലും കൂടുതലായി പ്രൈസ് ക്യാപ് ഉയരാനിടയുണ്ടെന്ന് വിലയിരുത്തുന്നു.

യൂറോപ്പും ബ്രിട്ടനും ഖത്തറിലെ ഇറക്കുമതിയെ നേരിട്ട് വലിയ തോതില്‍ ആശ്രയിക്കുന്നില്ലെങ്കിലും, വിപണിയില്‍ ചരക്കിന്റെ കുറവ് അനുഭവപ്പെടുമ്പോള്‍ വില സ്വാഭാവികമായി കൂടും

 
Other News in this category

 
 




 
Close Window