Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=113.6751 INR  1 EURO=97.3805 INR
ukmalayalampathram.com
Sat 26th Apr 2025
 
 
UK Special
  Add your Comment comment
മരണശേഷം ശവശരീരം പാരച്യൂട്ടില്‍ കയറ്റണം
reporter

സ്വന്തം ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷുകാരുടെ ആഗ്രഹങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തിയ സമീപകാല സര്‍വ്വേ വെളിപ്പെടുത്തിയത് അസാധാരണമായ അന്ത്യാഭിലാഷങ്ങളുടെ പട്ടിക. 100 ഫ്യൂണറല്‍ ഹോം ഡയറക്ടര്‍മാരും 1,500 വ്യക്തികളും ഉള്‍പ്പെട്ട പഠനം മരണാനന്തര ചടങ്ങുകളോടും തുടര്‍ന്ന് നടത്തുന്ന അനുസ്മരണ ചടങ്ങുകളോടുമുള്ള ആളുകളുടെ മാറിവരുന്ന മനോഭാവം വെളിപ്പെടുത്തുന്നതാണ്. ഇത് പരമ്പരാഗത മതവിശ്വാസങ്ങളുടെ മരണാനന്തര ചടങ്ങുകളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്. തന്റെ മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന് പ്രതികരിച്ച ഒരു വ്യക്തി അഭിപ്രായപ്പെട്ടത് മരണനന്തര ചടങ്ങുകള്‍ക്കായി തന്റെ മൃതശരീരം പാരച്ചൂട്ടില്‍ കൊണ്ട് പോകണമെന്നായിരുന്നു.

സര്‍വ്വേയില്‍ പങ്കെടുത്ത മുക്കാല്‍ ഭാഗം വ്യക്തികളും മരണശേഷം തങ്ങളുടെ ശവശരീരം ദഹിപ്പിക്കണമെന്ന ആഗ്രഹമാണ് പ്രകടിപ്പിച്ചത്. ബാക്കിയുള്ള ചെറിയൊരു വിഭാഗം ആളുകള്‍ മാത്രമാണ് മരണശേഷം തങ്ങളുടെ മൃതശരീരം കുഴിച്ചിട്ടാല്‍ മതിയെന്ന് അഭിപ്രായപ്പെട്ടത്. മൃതശരീരം ദഹിപ്പിക്കണമെന്ന് ആഗ്രഹിച്ചവരില്‍ 51 ശതമാനം ആളുകളും തങ്ങളുടെ ചിതാഭസ്മം ഏതെങ്കിലും പ്രശസ്തമായ സ്ഥലത്ത് വിതറണമെന്നും ആഗ്രഹം പ്രകടിപ്പിച്ചു. അതേസമയം 27 % പേര്‍ തങ്ങളുടെ ചിതാഭസ്മം കുടുംബം ഒരു പാത്രത്തില്‍ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരുന്നു. 20 % പേര്‍ തങ്ങളുടെ ചിതാഭസ്മം അടക്കം ചെയ്യണമെന്നും ആഗ്രഹിച്ചു.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 18 ശതമാനം ആളുകളും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തിയത് അവരുടെ അന്ത്യാഭിലാഷങ്ങള്‍ അറിയാതെയാണെന്ന് വ്യക്തമാക്കി. ഇത്തരം അന്ത്യാഭിലാഷങ്ങളില്‍ മൃതദേഹം നഗ്‌നമായി മണ്ണില്‍ അടക്കം ചെയ്യണമെന്നത് അടക്കമുള്ള ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. മരണശേഷവും ആളുകള്‍ തങ്ങളുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഓരോ വ്യക്തിക്കും അവരുടെ അന്ത്യാഭിലാഷങ്ങള്‍ക്ക് അനുസരിച്ച് അന്ത്യവിശ്രമത്തിനുള്ള സൗകര്യം ഒരുക്കി കൊടുക്കണം എന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ പൊതുവില്‍ അഭിപ്രായപ്പെട്ടത്. പക്ഷേ അത്തരം അഭിലാഷങ്ങളില്‍ പലതും മതപരമായ വിശ്വാസങ്ങള്‍ക്ക് പുറത്തായിരുന്നുവെന്നതും ശ്രദ്ധേയം.

 
Other News in this category

 
 




 
Close Window