Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=113.6751 INR  1 EURO=97.3805 INR
ukmalayalampathram.com
Sat 26th Apr 2025
 
 
UK Special
  Add your Comment comment
പവര്‍ സ്റ്റേഷനില്‍ തീപിടിത്തം, സ്തംഭിച്ച് ഹീത്രു വിമാനത്താവളം
reporter

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ഒരു പവര്‍ സ്റ്റേഷനിലുണ്ടായ തീപിടിത്തം ഹീത്രൂ വിമാനത്താവളത്തെ സ്തംഭിപ്പിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഹീത്രൂ വെള്ളിയാഴ്ച അര്‍ധരാത്രി വരെ അടച്ചിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായതോടെ പ്രതിസന്ധിയിലായത് ഒട്ടറെ യാത്രക്കാരാണ്. ഈ അടച്ചിടല്‍ കാരണം ഒട്ടറെ പേരാണ് യാത്രാ തടസ്സം നേരിടുന്നത്. ഹീത്രൂ വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള 120 വിമാനങ്ങള്‍ നിലവില്‍ ആകാശത്തുണ്ട്, അവ മറ്റ് വിമാനത്താവളങ്ങളില്‍ ഇറങ്ങുകയോ പുറപ്പെട്ട സ്ഥലത്തേക്ക് തിരികെ പോകുകയോ ചെയ്യും. തീപിടിത്തം നിയന്ത്രിക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ തീവ്രമായി ശ്രമിക്കുന്നുണ്ടെങ്കിലും, എപ്പോള്‍ വൈദ്യുതി പൂര്‍ണ്ണമായും പുനഃസ്ഥാപിക്കാനാകുമെന്ന് വ്യക്തമല്ലെന്ന് ഹീത്രൂ വക്താവ് റോയിട്ടേഴ്സിനെ ഇമെയിലില്‍ അറിയിച്ചു. അടുത്ത ദിവസങ്ങളിലും യാത്ര തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് മാര്‍ച്ച് 21ന് 23:59 വരെ ഹീത്രൂ അടച്ചിടുമെന്ന് വിമാനത്താവളം എക്സില്‍ പോസ്റ്റില്‍ അറിയിച്ചിരിക്കുന്നത്. യൂറോപ്പിലെ വ്യോമഗതാഗതം നിയന്ത്രിക്കുന്ന യൂറോ കണ്‍ട്രോള്‍, വെബ്സൈറ്റില്‍ വൈദ്യുതി തടസ്സം കാരണം ഹീത്രൂവില്‍ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുവദിക്കുന്നില്ലെന്നും വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയാണെന്നും അറിയിച്ചു. എയര്‍ ഇന്ത്യ ഹീത്രൂവിലേക്കുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.ഹീത്രൂവിന്റെ അടച്ചിടല്‍ ഏഷ്യയിലും പ്രതിഫലിച്ചു. സിംഗപ്പൂരിലെ ചാങ്കി വിമാനത്താവളത്തില്‍ നിന്നുള്ള ചില വിമാനങ്ങള്‍ ലണ്ടന്‍ ഗാറ്റ്വിക്കിലേക്കും യൂറോപ്പിലെ മറ്റ് വിമാനത്താവളങ്ങളിലേക്കും വഴിതിരിച്ചുവിട്ടു. അടുത്ത ദിവസങ്ങളില്‍ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും വിമാനങ്ങള്‍ കൃത്യസമയത്ത് എത്തിച്ചേരാന്‍ കാലതാമസം ഉണ്ടാകുമെന്നും യാത്രാ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. 16,300 വീടുകളില്‍ വൈദ്യുതി തടസ്സം നേരിടുന്നുണ്ട്. ഹീത്രൂ വിമാനത്താവളത്തിലെ വൈദ്യുതി തടസ്സവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി യാത്രക്കാര്‍ അധികൃതരുമായി ബന്ധപ്പെടണം.

 
Other News in this category

 
 




 
Close Window