Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഷീല സണ്ണിയെ കുടുക്കിയത് അടുത്ത ബന്ധു: കസ്റ്റഡിയിലായത് മരുമകളുടെ സഹോദരിയെന്നു റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ ബന്ധു കസ്റ്റഡിയില്‍. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയായ ലിവിയ ജോസാണ് കസ്റ്റഡിയിലുള്ളത്. യുവതിയെയും അന്വേഷണസംഘം കേസില്‍ പ്രതിചേര്‍ത്തിരുന്നു. ദുബായില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് പിടിയിലായത്. ഇവര്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു ലിവിയ. വ്യാജ ലഹരിക്കേസില്‍ പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിനെത്തുടര്‍ന്ന് ദുബായിലേയ്ക്ക് കടക്കുകയായിരുന്നു. യുവതിയെ നാളെ കേരളത്തിലെത്തിക്കും.
ഷീല സണ്ണിയുടെ സ്‌കൂട്ടറില്‍ വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് വച്ചത് ലിവിയ ജോസ് ആണെന്ന് കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി നാരായണദാസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ലിവിയയെ പ്രതിചേര്‍ത്തത്. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ലിവിയയുടെ പേരുണ്ട്. ഇതിനിടെയാണ് ലിവിയ ദുബായിലേക്ക് കടന്നത്.
 
Other News in this category

 
 




 
Close Window