Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
2027ല്‍ ഇന്ത്യയില്‍ ജനസംഖ്യാ കണക്കെടുപ്പ്: ജാതി സെന്‍സസ് നടത്തുമെന്നും റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
2027 സെന്‍സസിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ജാതി സെന്‍സസും നടത്തും. രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ് നടത്തുക. ആദ്യ ഘട്ടത്തില്‍ ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങള്‍, ആസ്തികള്‍, സൗകര്യങ്ങള്‍ എന്നിവ സമാഹരിക്കും. തുടര്‍ന്ന്, ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്ന രണ്ടാം ഘട്ടത്തില്‍, ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം, വ്യക്തികളുടെ സാമൂഹിക-സാമ്പത്തിക, സാംസ്‌കാരിക മേഖലയുമായി ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള മറ്റു വിശദാംശങ്ങള്‍ ശേഖരിക്കും.
സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി, ഏകദേശം 34 ലക്ഷം എന്യുമെറേറ്റര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും ഏകദേശം 1.3 ലക്ഷം സെന്‍സസ് പ്രവര്‍ത്തകരെയും നിയോഗിക്കും. ലഡാക്കിലും ജമ്മു കശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിക്കിടക്കുന്ന മേഖലകളിലും സെന്‍സസ് 2026 ഒക്ടോബര്‍ 1 മുതല്‍ ആരംഭിക്കും. രാജ്യത്തെ മറ്റിടങ്ങളില്‍ സെന്‍സസ് നടപടികള്‍ 2027 മാര്‍ച്ച് ഒന്നിനാണ് ആരംഭിക്കുക. സമാഹരണം, കൈമാറ്റം, സംഭരണം എന്നിവയിലെ ഡേറ്റ സുരക്ഷ ഉറപ്പാക്കുന്നതിനു കര്‍ശനമായ നടപടികള്‍ ഉറപ്പാക്കുമെന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
 
Other News in this category

 
 




 
Close Window