Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സ്‌കൂളുകളില്‍ സൂംബ നൃത്തം പരിശീലിപ്പിക്കുന്നതിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് എസ്എന്‍ഡിപി
Text By: UK Malayalam Pathram
സൂംബാ നൃത്തത്തെ എസ്എന്‍ഡിപി പിന്തുണയ്ക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍. മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം നേതൃത്വം ഇതിനെ എതിര്‍ക്കുന്നു. ഈ നിലപാട് ശരിയല്ല. വെറുതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മതവികാരം വൃണപ്പെടുത്താന്‍ ശ്രമം.

ഈ ശ്രമങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണം. സൂംബയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണം. മത രാജ്യമോ മത സംസ്ഥാനമോ സൃഷ്ടിക്കാന്‍ ശ്രമമെന്ന് ആരെങ്കിലും പറഞ്ഞാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

നിലമ്പൂര്‍ കിട്ടിയെന്ന് പറഞ്ഞ് കേരളം മുഴുവന്‍ കിട്ടില്ല. മേജറും ക്യാപ്റ്റനുമൊക്കെ അവര്‍ തീരുമാനിക്കട്ടെ. അവര്‍ അണ്ണനും തമ്പിയും കളിക്കട്ടെ. കോണ്‍ഗ്രസ്സ് നശിച്ചുകൊണ്ടിരിക്കുന്നു. ഒരു ലക്ഷം ഗ്രൂപ്പാണ് കോണ്‍ഗ്രസില്‍. കാണാന്‍ പോകുന്ന പൂരം കാത്തിരിക്കാമെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.
 
Other News in this category

 
 




 
Close Window