Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6945 INR  1 EURO=109.4092 INR
ukmalayalampathram.com
Sun 07th Jun 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
താരസംഘടന AMMA ഇനി വനിതകള്‍ നയിക്കും: പ്രസിഡന്റ് ശ്വേതാ മേനോന്‍, കുക്കു പരമേശ്വരന്‍ ആണ് ജനറല്‍ സെക്രട്ടറി
Text By: UK Malayalam Pathram
താരസംഘടനയായ അമ്മയെ നയിക്കാന്‍ ഇനി പെണ്‍കരുത്ത്. ദേവനെ പിന്തള്ളി നടി ശ്വേതാ മേനോന്‍ പ്രസിഡന്റ് സ്ഥാനം വിജയിച്ചു. കുക്കു പരമേശ്വരന്‍ ആണ് ജനറല്‍ സെക്രട്ടറി. ട്രെഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി ശിവപാല്‍ തിരഞ്ഞെടുക്കപ്പെട്ടു. അനൂപ് ചന്ദ്രനാണ് എതിര്‍ സ്ഥാനാര്‍ത്ഥി. അമ്മയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ പ്രസിഡന്റ് ചുമതലയേല്‍ക്കുന്നത്. മോഹന്‍ലാല്‍ സ്ഥാനമൊഴിഞ്ഞ ഇടത്തേക്കാണ് തെരഞ്ഞെടുപ്പ് നടന്നതും, ശ്വേതാ മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടതും. ലക്ഷ്മിപ്രിയ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും; സരയൂ, ആശ അരവിന്ദ്, നീന കുറുപ്പ് എന്നിവര്‍ എക്‌സിക്യൂട്ടീവ് സമിതിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. അന്‍സിബ ഹസന്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ഈ വര്‍ഷത്തെ വോട്ടെടുപ്പ് വിവാദങ്ങളാലും ആരോപണങ്ങളാലും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ശ്വേതാ മേനോനെതിരെ പരാതിയും കുക്കു പരമേശ്വരനെതിരെ ഉയര്‍ന്ന പ്രത്യേക ആരോപണങ്ങളും അതില്‍ ഉള്‍പ്പെടുന്നു.
വോട്ടെടുപ്പില്‍ മുതിര്‍ന്ന അഭിനേതാക്കളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘാടകര്‍ മികച്ച ശ്രമങ്ങള്‍ നടത്തി. മോഹന്‍ലാല്‍, ജനാര്‍ദ്ദനന്‍, വത്സല മേനോന്‍, ശ്രീനിവാസന്‍, സലിം കുമാര്‍, ഇന്ദ്രന്‍സ്, ശ്രീരാമന്‍, മല്ലിക സുകുമാരന്‍, കൊല്ലം തുളസി എന്നിവര്‍ വോട്ട് ചെയ്തിരുന്നു.
 
Other News in this category

 
 




 
Close Window