Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അമേരിക്കയുടെ അധിക തീരുവ മറികടക്കാന്‍ മറ്റു 40 രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ നീക്കുന്നു
Text By: UK Malayalam Pathram
യുഎസിന്റെ അധിക തീരുവ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ 40 രാജ്യങ്ങളില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം. യുകെ, ജപ്പാന്‍, ദക്ഷിണ കൊറിയ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, യുഎഇ, ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ്, പോളണ്ട്, കാനഡ, മെക്‌സിക്കോ, റഷ്യ, ബെല്‍ജിയം, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ഇന്ത്യന്‍ വസ്ത്ര വൈവിധ്യത്തെകകുറിച്ച് പ്രചാരണം നടത്താനാണ് തീരുമാനം.
അമേരിക്കയുടെ 50 ശതമാനം തീരുവ ഏറ്റവും അധികം പ്രതിസന്ധി സൃഷ്ടിക്കുന്ന മേഖലകളിലൊന്നാണ് വസ്ത്ര വ്യവസായം. തീരുവ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ തിരുപ്പൂര്‍, നോയിഡ, സൂറത്ത് എന്നിവിടങ്ങളിലെ വസ്ത്ര, പാദരക്ഷ നിര്‍മാണ കേന്ദ്രങ്ങള്‍ പലതും ഉത്പാദനം നിര്‍ത്തുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തിരുന്നു.
വിയറ്റ്‌നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ തുണിത്തരങ്ങള്‍ ലഭിക്കുമെന്നതിനാല്‍ ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്ക് ഇവരോട് പിടിച്ചുനില്‍ക്കാന്‍ പ്രയാസമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് 40 വിപണികള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്താന്‍ തീരുമാനിച്ചത്.
 
Other News in this category

 
 




 
Close Window