Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കാനഡയിലേക്കുള്ള ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണറായി മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ദിനേശ് കെ പട്നായിക്കിനെ നിയമിച്ചു
Text By: UK Malayalam Pathram
നയതന്ത്ര സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യ തങ്ങളുടെ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മയെയും കാനഡയിലെ മറ്റ് മുതിര്‍ന്ന നയതന്ത്രജ്ഞരെയും പിന്‍വലിച്ച് ഏകദേശം 10 മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ ഹൈക്കമ്മീഷണറിന്റെ നിയമനം.1990 ബാച്ച് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ്) ഓഫീസറായ പട്‌നായിക് നിലവില്‍ സ്‌പെയിനിലെ ഇന്ത്യയുടെ അംബാസഡറായി സേവനമനുഷ്ഠിക്കുകയാണ്. അദ്ദേഹം ഉടന്‍ തന്നെ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി ചുമതലയേല്‍ക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ബീജിംഗ്, ധാക്ക, വിയന്ന, ജനീവ എന്നിവിടങ്ങളില്‍ ഇന്ത്യക്കായി ദിനേശ് കെ പട്നായിക്ക് സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൊറോക്കോ, കംബോഡിയ എന്നിവിടങ്ങളിലെ മുന്‍ ഇന്ത്യന്‍ അംബാസഡറും ലണ്ടനിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുമായിരുന്നു . ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ ഡയറക്ടര്‍ ജനറലും കൂടിയായിരുന്നു അദ്ദേഹം.
 
Other News in this category

 
 




 
Close Window